Kerala Power Cut: വൈദ്യുതി കിട്ടാനില്ല ഗയ്സ്; ഇന്നും ​കൈ താൻ ഫാൻ

No Power, High Heat: Kerala Faces Severe Electricity Shortage as Demand Peaks: കേരളത്തിൽ മൺസൂൺ പിൻവാങ്ങിയതിന് പിന്നാലെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അപ്രതീക്ഷിമായി എത്തിയ കടുത്ത ചൂട് വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവ് സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഉത്തരേന്ത്യയിലെ കനത്ത മഴ കാരണം ആവശ്യത്തിന് കൽക്കരി ലഭ്യമല്ലാത്തത് അവിടെയും വൈദ്യുതി ഉത്പാദനം ഗണ്യമായി കുറയാൻ കാരണമായി

Kerala Power Cut: വൈദ്യുതി കിട്ടാനില്ല ഗയ്സ്; ഇന്നും ​കൈ താൻ ഫാൻ

പ്രതീകാത്മക ചിത്രം

Published: 

08 Sep 2026 | 03:52 PM

കൊടും ചൂടിൽ ജനങ്ങൾക്ക് ഇരട്ടി പ്രഹരമായി വൈദ്യുതി മുടക്കം പതിവാക്കുന്നു. എല്ലാ പ്രതിസന്ധ്ഗികളും ഒരുമിച്ച് നേറിടേണ്ട അവസ്ഥയിലാണ് ഇപ്പോൾ കെ.എസ്.ഇ.ബി. കൊടും ചൂടും, ഹൃസ്വകാല കരാറുകൾ ഇല്ലാത്തതും, വൈദ്യുതി കടമായി പോലും ലഭ്യമാകാത്ത സ്ഥിതി ഉണ്ടായതുമാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. മിക്കയിടങ്ങളിലും ഇന്നലെ രാത്രിയിൽ അരമണിക്കൂർ മുതൽ ഒരു മണിക്കുർ വരെയാണ് വൈദ്യുതി നിയന്ത്രനം ഏർപ്പെടുത്തിയത്. സ്ഥിതിയിൽ മാറ്റം ഇല്ലാത്തതിനാൽ നിയന്ത്രനങ്ങൾ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.

കേരളത്തിൽ മൺസൂൺ പിൻവാങ്ങിയതിന് പിന്നാലെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അപ്രതീക്ഷിമായി എത്തിയ കടുത്ത ചൂട് വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവ് സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഉത്തരേന്ത്യയിലെ കനത്ത മഴ കാരണം ആവശ്യത്തിന് കൽക്കരി ലഭ്യമല്ലാത്തത് അവിടെയും വൈദ്യുതി ഉത്പാദനം ഗണ്യമായി കുറയാൻ കാരണമായി. ഇതോടെ എവിടെ നിന്നും വൈദ്യുതി ലഭ്യമല്ലാത്ത സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പീക്ക് സമയത്തെ അധിക വൈദ്യുതി ഉപയോഗത്തെ കണക്കാക്കി ഒരു ഹ്രസ്വകാല കരാർ കെ.എസ്.ഇ.ബിക്ക് ഇല്ലാത്തതും സ്ഥിതി രുക്ഷമാക്കി.

Also Read: Super El Nino: എ.സി വക്കേണ്ടി വരുമോ?; കൊടും ചൂടിൽ വിയർത്ത് കേരളം, വില്ലനാകുന്നത് ‘സൂപ്പർ എൽ നിനോ’

ഇന്നലെ രാത്രിയിൽ മിക്കയിടങ്ങളിലും ഒന്നിലധികം തവണ വൈദ്യുതി മുടങ്ങി. വൈകിട്ട് ഏഴേകാലോടെയാണ് ഏറ്റവും ഉയർന്ന ആവശ്യഗത രേഖപ്പെടുത്തിയത്. 4999 മെഗാവാട്ടായിരുന്നു ഇത്. 93.74 യൂണിറ്റാണ് മൊത്തം ഉപയോഗം. ജലവൈദ്യുത പദ്ധതികളിൽ നിന്നും ആകെ 24 ദശലക്ഷം യൂണിറ്റ് മാത്രമാണ് ലഭിച്ചത് എന്നോർക്കണം. ബാക്കി 67 ദശലക്ഷം യൂണിറ്റോളം പുറത്തു നിന്നും വാങ്ങിയതാണ്. ഇതിൽ കൂടുതൽ വൈദ്യുതി കിട്ടാനില്ലാത്ത സഹചര്യമാണ് നിലവിൽ നേരിടുന്നത്. അതായത് സംസ്ഥാനത്ത് ആവശ്യമായ ഉത്പാദനവും ഇല്ല. പുറത്തു നിന്നും വാങ്ങാനും സാധിക്കുന്നില്ല എന്ന് സാരം.

കൽക്കരി ക്ഷാമം കാരണം സംസ്ഥാനത്തിന് ലഭിക്കാറുള്ള കേന്ദ്ര വിഹിതത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഇതേ ദിവവസം 42 ദശലക്ഷം യൂണിറ്റാണ് കേന്ദ്ര വിഹിതമായി കേരളത്തിന് ലഭിച്ചത്. എന്നാൽ 37 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇന്നലെ ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളിലും വൈദ്യുതിയുടെ ആവശ്യകത ഉയർന്നതിനാൽ. പവർ എക്സേഞ്ചിൽ നിന്നു പോലും വൈദ്യുതി കിട്ടാനില്ല. മദ്യപ്രദേശിൽ നിന്നും കടമായി നേരത്തെ വൈദ്യുതി വാങ്ങിയിരുന്നു. ഇന്നലെ ഇതും ലഭിച്ചില്ല. ഇനി സാധാരണക്കാരന് രാത്രി ഒന്നുറങ്ങണമെങ്കിൽ പണ്ടത്തെ പോലെ നല്ല പനയോലകൊണ്ട് വിശറി ഉണ്ടാക്കേണ്ടി വരും.

English Summary

Kerala is experiencing severe heatwaves after the monsoon retreated. The unexpected heatwave has also led to a huge increase in electricity consumption. However, the lack of sufficient coal due to heavy rains in North India has also led to a significant drop in electricity generation there. This has created a situation where electricity is not available from anywhere.

Loading...
Unable to load recommendations.
Follow Us
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം