Kerala PSC Question Paper Leak : ചോദ്യപേപ്പർ മാറിപ്പോയി, പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി

Kerala PSC Question Paper Leak Preliminary Exam Cancels : പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികളിലേക്ക് പിഎസസി നടത്തുന്ന പ്രിലിമിനറി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുമെന്നാണ് പിഎസ്‌സി നേരത്തെ അറിയിച്ചിരുന്നത്. ഇതിൽ ഉച്ചയ്ക്ക് നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നടന്ന പരീക്ഷയിൽ വിതരണം ചെയ്തു.

Kerala PSC Question Paper Leak : ചോദ്യപേപ്പർ മാറിപ്പോയി, പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി

Kerala Public Service Commission PSC

Updated On: 

18 Jul 2026 | 02:54 PM

ആലപ്പുഴ : പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികളിലേക്ക് പിഎസസി നടത്തുന്ന പ്രിലിമിനറി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുമെന്നാണ് പിഎസ്‌സി നേരത്തെ അറിയിച്ചിരുന്നത്. ഇതിൽ ഉച്ചയ്ക്ക് നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നടന്ന പരീക്ഷയിൽ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിൽ ഒരു സ്കൂളിൽ മാത്രമാണ് ഇങ്ങനെ സംഭവിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം എങ്കിൽ, പിന്നീട് മറ്റു ജില്ലകളിലും ചോദ്യപേപ്പർ ചോർന്നതായി സൂചന ലഭിക്കുകയായിരുന്നു.

ഉച്ച കഴിഞ്ഞുള്ള പരീക്ഷയ്ക്കായി പരിശോധനകളെല്ലാം കഴിഞ്ഞ് ഉദ്യോഗാർത്ഥികളെ എക്സാം ഹാളിൽ പ്രവേശിപ്പിക്കുകയും ഒ എം ആർ ഷീറ്റ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഉദ്യോഗാർത്ഥികൾ രജിസ്റ്റർ നമ്പർ ഉൾപ്പെടെ നൽകി പൂരിപ്പിച്ച ശേഷമാണ് അധികൃതർ ഒഎംആർ ഷീറ്റ് തിരികെ വാങ്ങിയത് എന്ന് ഉദ്യോഗാർത്ഥികൾ ടിവി 9 മലയാളത്തോട് പ്രതികരിച്ചു.

Also Read: പത്താം ക്ലാസ് പ്രിലിമിനറി തുടങ്ങുന്നു; ആദ്യ ഘട്ടം ജൂലൈ 18-ന്

പരീക്ഷ റദ്ദാക്കിയത് സംബന്ധിച്ച് പി.എസ്.സിയുടെ അറിയിപ്പ് ഒന്നരയോടെയാണ് എത്തുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കുന്നു എന്നാണ് അറിയിപ്പിൽ പറഞ്ഞിരുന്നത്. സംഭവം മൂലം ആയിരക്കണക്കിന് ഉദ്യോ​ഗാർത്ഥികളാണ് വലഞ്ഞത്. ദീർഘനാളായി പഠിച്ച് പരീക്ഷ എഴുതാനെത്തിയവരെ സംബന്ധിച്ചെടുത്തോളം ഏറെ നിരാശാകരമായ സംഭവാണ് ഇത്. ഏറെ ദൂരം യാത്രചെയ്ത് പരീക്ഷാ സെന്ററുകളിൽ എത്തിയ ഉദ്യോ​ഗാർത്ഥികളും ഇതിലുണ്ട്.

വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ സ്റ്റോര്‍മാന്‍, ബെവ്‌കോയില്‍ എല്‍ഡി ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയാണ് ഇന്ന് സംഘടപ്പിച്ചിരുന്നത്.

പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷയടുെ ആദ്യ രണ്ട് ഘട്ടങ്ങൾ ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. പ്രിലിമിനറിയുടെ മൂന്നും നാലും ഘട്ടങ്ങള്‍ ഓഗസ്റ്റ് മാസം ഒന്നിന് നടക്കുമെന്നുമാണ് പി.എസ്.സി നേരത്തെ അറിയിച്ചത്. മൂന്നും നാലും ഘട്ട പ്രാഥമിക പരീക്ഷകളുടെ ഹാള്‍ ടിക്കറ്റ് ഇന്ന് മുതൽ ലഭിക്കും എന്നും അറിയിപ്പുണ്ടായിരുന്നു. ഒന്നും, മൂന്നും ഘട്ടങ്ങള്‍ രാവിലെ 10 മുതല്‍ 11.35 വരെയും, രണ്ടും നാലും ഘട്ടങ്ങള്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെയും നടക്കുന്ന വിധത്തിലാണ് പരീക്ഷ ക്രമീരിച്ചിരുന്നത്.

English Summary

The PSC has cancelled the preliminary examination for various posts requiring a 10th-standard qualification. The cancellation follows the distribution of the wrong question paper. The PSC had previously announced that the exam would be conducted in two phases; however, the question paper intended for the afternoon session was distributed during the morning session.

Follow Us
പ്രോട്ടീന്‍ പൗഡറെടുക്കാതെ പ്രോട്ടീന്‍ കിട്ടും; കഴിക്കേണ്ടത് ഇത്രയും
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല