Kerala Pulse Polio Drive: പോളിയോ തുള്ളിമരുന്ന് വിതരണം നാളെ; 10 ജില്ലകളിൽ 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് നൽകും

Kerala Pulse Polio Distribution: സംസ്ഥാനത്തെ 10 ജില്ലകളിലാണ് പോളിയോ വിതരണം നടക്കുന്നതെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചിരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യവകുപ്പ് ഈ വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് നാളെ പോളിയോ വിതരണം. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി നേരത്തെ തന്നെ അധികൃതർ അറിയിച്ചുരന്നു.

Kerala Pulse Polio Drive: പോളിയോ തുള്ളിമരുന്ന് വിതരണം നാളെ; 10 ജില്ലകളിൽ 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് നൽകും

Representational Image

Published: 

21 Nov 2026 | 08:59 PM

തിരുവനന്തപുരം: രാജ്യത്തെ പൂർണ്ണമായും പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നവംബർ 22 ഞായറാഴ്ച (നാളെ) നടക്കും. സംസ്ഥാനത്തെ 10 ജില്ലകളിലാണ് പോളിയോ വിതരണം നടക്കുന്നതെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചിരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യവകുപ്പ് ഈ വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് നാളെ പോളിയോ വിതരണം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പോളിയോ വിതരണത്തിനായി പ്രത്യേകം കേന്ദ്രങ്ങൾ ആരോ​ഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിലായി വിപുലമായ സൗകര്യങ്ങളോടെ പോളിയോ ബൂത്തുകൾ പ്രവർത്തിക്കും.

ALSO READ: പീഡനക്കേസ്: ഗുരുതര വകുപ്പുകൾ ചേർത്ത് രാഹുലിനെതിരേ കരട് കുറ്റപത്രം

പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി നേരത്തെ തന്നെ അധികൃതർ അറിയിച്ചുരന്നു. നവംബർ 22ന് തന്നെ അഞ്ച് വയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും ആരോ​ഗ്യ മന്ത്രി അഭ്യർഥിച്ചിരുന്നു. പതിവ് ഇമ്മ്യൂണൈസേഷന്റെ ഭാഗമായി പോളിയോ പ്രതിരോധ മരുന്ന് സ്വീകരിച്ച കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ പൾസ് പോളിയോയുടെ ഭാഗമായി തുള്ളി മരുന്ന് നല്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പോളിയോ വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കട ജില്ല ആശുപത്രിയിൽ നവംബർ 22 ഞായറാഴ്ച രാവിലെ 8 ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കും. മേയർ വി വി രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എംപി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാനത്ത് അഞ്ച് വയസ്സിന് താഴെയുളള 12,92,421 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക.

ഇതിനായി സംസ്ഥാനത്തൊട്ടാകെ 13,453 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 26,906 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കുന്ന അടുത്തുള്ള ബൂത്തുകളിൽ കുഞ്ഞുങ്ങളെ എത്തിച്ച് തുള്ളിമരുന്ന് നൽകാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.

യാത്രാവേളയിൽ വാക്‌സിൻ നൽകുന്നതിന്‌ 373 ട്രാൻസിറ്റ് ബൂത്തുകൾ, 149 മൊബൈൽ ബൂത്തുകൾ, ഏഴ്‌ ഉത്സവ ബൂത്തുകൾ എന്നിവയും ക്രമീകരിക്കുന്നുണ്ട്. പതിവ് പ്രതിരോധ തുള്ളിമരുന്ന്‌ സ്വീകരിച്ച കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകാവുന്നതാണ്. ബൂത്തുകളിൽ എത്താനാകാത്ത കുഞ്ഞുങ്ങൾക്ക് 23നും 24നും ആരോഗ്യപ്രവർത്തകരും ആശാ വർക്കർമാരും വീടുകളിലെത്തി വാക്‌സിൻ നൽകും.

English Summary:

Children below five years of age will be administered polio vaccine drops during the Pulse Polio Immunisation campaign to be held in 10 districts of Kerala on November 22. The campaign will be conducted in all districts except Idukki, Wayanad, Kozhikode and Malappuram.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രായത്തിന്റെ ഇളവ് ഇല്ല; അഭിറാം കൊലക്കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യാപേക്ഷ തള്ളി
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ രണ്ട് പീഡനക്കേസുകളിൽ കുറ്റപത്രം തയാറാക്കി പോലീസ്; ഡിസംബറിൽ കോടതിയിലെത്തും
മാപ്പ് ചോദിച്ച് പത്മജ, വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നു, കോൺഗ്രസ്സുകാരിയായി മാറണമെന്നും പ്രതികരണം
മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് കേട്ട് പ്രകോപിതനായി; നിലയ്ക്കലിൽ ​ഡ്രൈവറെ മർദിച്ച ASI-യെ സസ്‌പെൻഡ് ചെയ്യും
Kollam Girl Assault: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്
Kerala Lottery Result : ഇതാണാ ഭാഗ്യ നമ്പർ, ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി