മാപ്പ് ചോദിച്ച് പത്മജ, വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നു, കോൺഗ്രസ്സുകാരിയായി മാറണമെന്നും പ്രതികരണം
കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് ബിജെപിയിൽ നിന്നും രാജിവച്ച പത്മജ വേണുഗോപാൽ. താൻ ബിജെപിയിലേക്ക് പോയത് തെറ്റാണെന്നും ആ നടപടിയിൽ വിഷമമുണ്ടായ കോൺഗ്രസ് പ്രവർത്തകരോട് ക്ഷമ ചോദിച്ചു കൊണ്ട് പത്മജ വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു.വികാരപരമായ ഒരു നിമിഷത്തിൽ താൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം.
തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് ബിജെപിയിൽ നിന്നും രാജിവച്ച പത്മജ വേണുഗോപാൽ. താൻ ബിജെപിയിലേക്ക് പോയത് തെറ്റാണെന്നും ആ നടപടിയിൽ വിഷമമുണ്ടായ കോൺഗ്രസ് പ്രവർത്തകരോട് ക്ഷമ ചോദിച്ചു കൊണ്ട് പത്മജ വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു.വികാരപരമായ ഒരു നിമിഷത്തിൽ താൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം.
അന്ന് എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാൻ തയ്യാറെടുത്തിരിക്കുന്നത്. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോൺഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്.
Also Read: മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് കേട്ട് പ്രകോപിതനായി; നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച ASI-യെ സസ്‌പെൻഡ് ചെയ്യും
പല ഭാഗങ്ങളിൽ നിന്നും ഉള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയും ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ് എന്നും അടുത്ത മാസം കെ. കരുണാകരന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യമെന്നം ഫെയ്ബുക്ക് പോസ്റ്റിൽ പത്മജ വേണുഗോപാൽ വ്യക്തമാക്കുന്നു.
അതേ സമയം പത്മജ വേണു ഗോപാലിന്റെയും പത്മിനി തോമസിന്റെയും കോൺഗ്രസിലേക്കുള്ള മടക്കത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് ശക്തമാണ്. സാധാരണ പ്രവർത്തകരായി ബൂത്ത് തലത്തിൽ പ്രവർത്തിക്കാമെങ്കിൽ തിരികെ വന്നാൽ മതിയെന്നാണ് കെ.എസ്.യവിന്റെ ഉൾപ്പെടെ നിലപാട്. യുവ നേതാവായ ജിന്റോ ജോണും കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും കടുത്ത ഭാഷയിലാണ് പത്മജയുടെയും പത്മിനി തോമസിന്റെയും കോൺഗ്രസിലേക്കുള്ള മടങ്ങിവരവിനെ എതിർത്തിരിക്കുന്നത്. അധികാരം ഇല്ലാതിരുന്ന പത്തുവർഷം കാലം പണിയെടുത്ത സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ എല്ലാ മേഖലകളിലേക്കും പരിഗണിക്കപ്പെടട്ടെ എന്നും ചുവന്ന ബോർഡുകളുടെ മനോഹാരിതയും ഉത്തരവാദിത്വവും സാധാരണ പാർട്ടി പ്രവർത്തകരും അനുഭവിക്കട്ടെ എന്നും അലോഷ്യസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചിരുന്നു.
English Summary
Padmaja Venugopal has resigned from the BJP, offering an apology to party workers. In a Facebook post, she expressed regret over her decision to join the BJP, acknowledging that it was a mistake, and asked for the workers’ forgiveness. She explained that her entry into the BJP was a wrong decision made during an emotionally charged moment.