Kerala rain alert: വരും ദിവസങ്ങളിൽ മഴ കനക്കും, ന്യൂനമർദ്ദം 48 മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്ന് സൂചന

Kerala rain alert for the coming 48 hours: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇത് സംഭവിക്കുക. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത ഏഴ് ദിവസത്തേക്ക് നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kerala rain alert: വരും ദിവസങ്ങളിൽ മഴ കനക്കും, ന്യൂനമർദ്ദം 48 മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്ന് സൂചന

പ്രതീകാത്മക ചിത്രം

Published: 

12 Aug 2025 | 03:31 PM

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കും. കുറച്ചു ദിവസങ്ങളായി മാറി നിന്നിരുന്ന മഴ വരും മണിക്കൂറുകളിൽ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇത് സംഭവിക്കുക. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത ഏഴ് ദിവസത്തേക്ക് നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also read – ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട

സെപ്റ്റംബർ 12, 13, 17, 18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. 24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ന് (ചൊവ്വാഴ്ച) കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, നാളെ (ബുധനാഴ്ച) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

നിലവിൽ മധ്യ ബംഗാൾ ഉൾക്കടലിലുള്ള ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇത് വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ സജീവമാകാൻ കാരണമാകും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സങ്ങളില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്