Kerala Rain Alert: വരുന്നൂ… അതിശക്തമായ മഴയും ഇടിമിന്നലും! വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

Kerala Weather Update: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. ഇന്ന് 8 ജില്ലകളിൽ മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 6 ജില്ലകളിൽ യെല്ലോ അലർട്ടും.

Kerala Rain Alert: വരുന്നൂ... അതിശക്തമായ മഴയും ഇടിമിന്നലും! വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

Kerala Rain Alert

Published: 

24 Oct 2025 | 02:21 PM

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിലായി അതിശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴകനക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് അലർട്ട്

24/10/2025: കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

24/10/2025: തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്
25/10/2025: കണ്ണൂർ, കാസറഗോഡ്
26/10/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
27/10/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Follow Us
Related Stories
PM Narendra Modi Kerala Visit : കൊച്ചിയിൽ മോദി തരംഗം: 10,800 കോടിയുടെ വികസന പദ്ധതികൾ; എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം
Wayanad Tunnel Road Project: വയനാട് തുരങ്ക പാത നിർമ്മാണം സുപ്രീം കോടതിയിലേക്ക്; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ഹർജി
​Gas Cylinder Hoarding: ഗ്യാസ് സിലിണ്ടർ പൂഴ്ത്തി വയ്ക്കുന്നവർ ജാ​ഗ്രതൈ… പിടികൂടാൻ സ്ക്വാഡ് എത്തും, പിടിവീണാൻ പണികിട്ടും
Train Reel Issue: ട്രെയിനിൽ നിന്ന് റീൽസ് എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു, രണ്ടുപേർക്കെതിരേ കേസ്
Kerala Weather Alert: വേനൽമഴ കിട്ടി, പക്ഷെ ചൂട് കുറയുമോ? പുതിയ കാലാവസ്ഥാ മാറ്റം ഇതാ
Kerala Lottery Result: സമയം കളയേണ്ട, നിങ്ങളുടെ ടിക്കറ്റ് നമ്പറുണ്ടോയെന്ന് നോക്കിക്കേ; സ്ത്രീശക്തി ലോട്ടറി ഫലം
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌
വീട്ടുകാരോടും കൂട്ടുകാരനുമൊപ്പം; സഞ്ജു സാംസണ്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌