Kerala Rain Alert: വോട്ട് ചെയ്തോ… വൈകിട്ട് മഴയുണ്ടേ; ഈ ജില്ലകാർക്ക് മാത്രം മുന്നറിയിപ്പ്
Kerala Rain Alert Today Evening: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 11ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇടയ്ക്കിടെ ലഭിക്കുന്ന വേനൽമഴ ചൂടിന് വലിയ ആശ്വാസമാണ്. ഇന്ന് മിക്ക ജില്ലകളിലും പകൽ സമയത്ത് ചൂട് സാധാരണയിലും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടു ചൂടിനിടയിലും ആശ്വാസമായി വേനൽമഴ എത്തുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വൈകിട്ട് വോട്ട് ചെയ്യാൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്കാണ് മഴ എത്തുന്നത്. സംസ്ഥാനത്തെ പല പ്രദേശങ്ങളിലും രാവിലെ മുതൽ മേഘാവൃതമായ അന്തരീക്ഷമാണ്.
അതേസമയം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 11ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇടയ്ക്കിടെ ലഭിക്കുന്ന വേനൽമഴ ചൂടിന് വലിയ ആശ്വാസമാണ്. അതിനിടെ ഇന്ന് മിക്ക ജില്ലകളിലും പകൽ സമയത്ത് ചൂട് സാധാരണയിലും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ALSO READ: വോട്ടെടുപ്പ് കൊടും ചൂടിലോ, മഴ ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ പകൽ 11 മണി മുതൽ 3മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ചൂടിനെതിരെ ജാഗ്രത പാലിക്കണം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പരമാവധി ഒഴിവാക്കുക.
വൈകിട്ട് വോട്ട് ചെയ്യാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ചൂടുള്ള പ്രദേശങ്ങളിൽ വൈകിട്ട് നാലിന് ശേഷം വോട്ട് ചെയ്യാൻ പോകുന്നതാണ് നല്ലത്.
മഴ മുന്നറിയിപ്പുള്ളതിനാൽ കുട കൈയ്യിൽ കരുതണം.
ചൂട് കൂടി നിൽക്കുന്നതിനാൽ വെള്ളകുപ്പി കരുതുക.
ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ തുറസായ സ്ഥലങ്ങളിൽ നിൽക്കുമ്പോൾ ശ്രദ്ധിക്കണം.