Kerala Rain Alert: മുന്നറിയിപ്പില്ല! മഴ പോയെന്നും കരുത്തണ്ട; ശബരിമലയിലെ കാലാവസ്ഥ ഇങ്ങനെ

Kerala Rain Alert Update: സംസ്ഥാനത്ത് തുലാവർഷം തീർത്തും ദുർബലമായ അവസ്ഥയിലാണ്. ഇനി കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുകളിൽ നിന്ന് വ്യക്തമാകുന്നത്. പകൽ സമയത്തെ പതിവിലും ചൂട് കൂടുതലാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്.

Kerala Rain Alert: മുന്നറിയിപ്പില്ല! മഴ പോയെന്നും കരുത്തണ്ട; ശബരിമലയിലെ കാലാവസ്ഥ ഇങ്ങനെ

Rain

Published: 

12 Dec 2025 06:31 AM

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ നിലവിൽ മഴ കുറഞ്ഞ നിൽക്കുകയാണ്. ന​ഗരപ്രദേശങ്ങളിൽ പകലും രാത്രിയും ഒരുപോലെ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാൽ മലയോര മേഖലകളിൽ രാത്രി സമയങ്ങളിൽ തണുപ്പും അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അടുത്ത അഞ്ചു ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല എന്നത് ആശ്വാസമാണ്.

അതേസമയം ചില സമയങ്ങളിൽ വിവിധ ജില്ലകളിലായി ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. എന്നാൽ ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Also Read: മഴക്കാലമൊഴിയുന്നു? മുന്നറിയിപ്പുകളിൽ മാറ്റം

ശബരിമലയിലെ പമ്പ, നിലക്കൽ, സന്നിധാനം മേഖലകളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. അയ്യപ്പ ഭക്തർ എല്ലാവിധ മുൻകരുതലോടെയും വേണം മലകയറാൻ. സംസ്ഥാനത്ത് തുലാവർഷം തീർത്തും ദുർബലമായ അവസ്ഥയിലാണ്. ഇനി കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുകളിൽ നിന്ന് വ്യക്തമാകുന്നത്.

പ്രാദേശികമായി ചെറിയ തോതിൽ മഴ ലഭിക്കുമെങ്കിലും ശക്തമായ മഴയ്ക്കുള്ള സാധ്യത പൂർണമായും ഒഴിഞ്ഞുനിൽക്കുകയാണ്. ഡിസംബറിൽ പകൽ സമയത്തെ പതിവിലും ചൂട് കൂടുതലാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. രാത്രിയിലും പുലർച്ചെയും തണുപ്പും കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കി. നിലവിൽ വരണ്ട കാലാവസ്ഥയാണ്.

പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം