Kerala Rain Alert: പേമാരി കനക്കും! സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മറ്റ് മുന്നറിയിപ്പുകൾ

Kerala Weather Latest Update: വരും ദിവസങ്ങളിലും മഴ ശക്തമാകാനാണ് സാധ്യത. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Rain Alert: പേമാരി കനക്കും! സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മറ്റ് മുന്നറിയിപ്പുകൾ

Kerala Rain

Published: 

17 Jul 2025 | 06:38 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. മിക്ക ജില്ലകളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . മറ്റ് ജില്ലകളിലും മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും മഴ ശക്തമാകാനാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, തൃശൂർ, വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കണ്ണൂരിലും കോഴിക്കോടും സ്‌കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 20 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറയിപ്പ് നൽകിയിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ

ഓറഞ്ച് അലർട്ട്

17 ഇന്ന്: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

18 വെള്ളി: കണ്ണൂർ, കാസറഗോഡ്.

19 ശനി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

20 ഞായർ: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

യെല്ലോ അലർട്ട്

17 ഇന്ന്: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.

18 വെള്ളി: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

19 ശനി: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.

20 ഞായർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്.

Follow Us
Related Stories
പണവും അധികാരവും തേടിവരുന്നവര്‍ക്ക് പറ്റിയ ഇടമല്ല ട്വന്റി 20 , അഖില്‍ മാരാര്‍ക്ക് സാബു എം ജേക്കബ്ബിന്റെ മറുപടി
Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്ര രൂപ കേന്ദ്രത്തിന് നല്‍കണം? പണം പോകുന്ന പോക്കേ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു; സുഹൃത്തുക്കൾ സംഘം ചേർന്ന് ആക്രമിച്ച് മോചിപ്പിച്ചു, കേസ്
നവജാതശിശു വില്‍പനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍, അന്വേഷണം വന്‍ മാഫിയയിലേക്ക് ?
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് വിതരണം: അന്വേഷണം ദേവസ്വം ഉദ്യോഗസ്ഥരിലേക്ക്
ലഹരിസംഘങ്ങളുമായുള്ള അധ്യാപികമാരുടെ ഇടപാട് ഇന്‍സ്റ്റഗ്രാമിലൂടെ; പിന്നില്‍ വലിയ ശൃംഖല! വടകര എംഡിഎംഎ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്‌
തക്കാളി പെട്ടെന്ന് കേടാവില്ല! ഫ്രഷായി സൂക്ഷിക്കാൻ എളുപ്പവഴികൾ
കുഴി നഖം മാറാൻ മൈലാഞ്ചി ഇട്ടാൽ മതിയോ, ഇനിയുമുണ്ട് വഴികൾ
മലബന്ധം മാറാൻ ഈ പഴം മാത്രം കഴിച്ചാൽ മതി
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി