AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: ഇടിമിന്നലോട് കൂടി മഴ വന്നേക്കാം… പക്ഷേ ഈ ജില്ലകളിൽ മാത്രം; കാലാവസ്ഥ പ്രവചനം ഇങ്ങനെ

Kerala Rain Alert Today: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 28ാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ഇടിമിന്നൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. എന്നാൽ ഇന്ന് ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

Kerala Rain Alert: ഇടിമിന്നലോട് കൂടി മഴ വന്നേക്കാം… പക്ഷേ ഈ ജില്ലകളിൽ മാത്രം; കാലാവസ്ഥ പ്രവചനം ഇങ്ങനെ
RainImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Feb 2026 | 06:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചില ജില്ലകളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കേരളത്തിലെ പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 28ാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ഇടിമിന്നൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. എന്നാൽ ഇന്ന് ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

അലർട്ടുകൾ ഇല്ലാത്തപക്ഷം, കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിൽ തടസമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് പകൽ സമയത്തുള്ള ചൂട് വർദ്ധിക്കുകയാണ്. ഓരോ ദിവസവും വേനൽ കടുക്കുന്നതായാണ് കാലാവസ്ഥ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് അതിലും കൂടുതലായിരിക്കും.

ALSO READ: നാട്ടിൽ മഴയുണ്ടോ? വരും മണിക്കൂറുകളിൽ കാലാവസ്ഥ മാറും; ഈ ജില്ലക്കാർ കരുതിയിരുന്നോ

പാലക്കാട്, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാ​ഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. ഈ സമയത്ത് പുറംജോലികളിൽ ഏർപ്പെടുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഒആർഎസ് ലായനി, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര് എന്നിവയാണ് ഏറ്റവും ഉത്തമമം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് പെട്ടെന്ന് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്. അവരെ നേരിട്ട് വെയിലത്ത് വിടാതിരിക്കുക.

 

Follow Us