Kerala Rain Alert: മഴ വീണ്ടും ശക്തം, പൊള്ളുന്ന ചൂടിന് ശമനം; ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്
Kerala Latest Weather Update: വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയം മഴ ശക്തമാകുന്നുണ്ടെങ്കിലും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്നലെ തെക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയം മഴ ശക്തമാകുന്നുണ്ടെങ്കിലും കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശിക്കുന്നത്. കടൽക്ഷോഭമോ കാറ്റോ സംബന്ധിച്ച പ്രത്യേക മുന്നറിയിപ്പുകൾ ഈ തീരങ്ങളിൽ നൽകിയിട്ടില്ല.
ALSO READ: മലയോര മേഖല മേഘാവൃതം, ഇനിവരും മണിക്കൂറിലെ മഴ സാധ്യത ഇങ്ങനെ
എന്നാൽ മഴ ലഭിക്കാത്ത പ്രദേശങ്ങളിൽ പകൽ സമയത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. പരമാവധി തിളപ്പിച്ച് ആറിച്ച ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. കാരണം ഇവ നിർജലീകരണമുണ്ടാക്കുന്നവയാണ്.