Kerala Rain Alert: ഇന്നും വേനൽ മഴ… ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും കാറ്റും; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ
Kerala Summer Rain Alert Today: കടുത്ത വേനൽ ചൂടിനിടെയാണ് ഇന്നലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചത്. ഇതോടെ ചൂടിന് നേരിയ ശമനം അനുഭവപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽമഴയ്ക്ക് (Summer Rain Alert) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കടുത്ത വേനൽ ചൂടിനിടെയാണ് ഇന്നലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചത്. ഇതോടെ ചൂടിന് നേരിയ ശമനം അനുഭവപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. കൂടാതെ മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഉച്ചയ്ക്ക് ശേഷമാണ് ഇടിമിന്നലിന് സാധ്യത കൂടുതൽ കാണുന്നത്.
ALSO READ: ഇടിമിന്നലും കാറ്റും മഴയും… ഒപ്പം കത്തുന്ന വെയിലും; ഈ ജില്ലകളിൽ മുന്നറിയിപ്പ്
ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 31 വരെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ ആശ്വാസമായി വേനൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൂടിന് ശമനമുണ്ടോ?
സംസ്ഥാനത്തിൻ്റെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴ ലഭിച്ചതോടെ കടുത്ത വേനൽച്ചൂടിന് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ പാലിക്കുക. പകൽ 11 am മുതൽ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രമിക്കണം.