AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: മുന്നറിയിപ്പില്ല… വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ; കള്ളക്കടൽ പ്രതിഭാസവും

Kerala Rain Alert Today: കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള സമയങ്ങളിൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുക.

Kerala Rain Alert: മുന്നറിയിപ്പില്ല… വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ; കള്ളക്കടൽ പ്രതിഭാസവും
Kerala Rain AlertImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 05 Nov 2025 | 06:09 AM

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞ് (Kerala Rain Alert) നിൽക്കുകയാണ്. ഇന്ന് ഒരു ജില്ലയിലും കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തി കുറഞ്ഞ മഴയ്ക്കാണ് സാധ്യത.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ALSO READ: പകൽ ചൂടും അതിരാവിലെ തണുപ്പും, കൂടെ നേരിയ മഴയും… മാറി മറിഞ്ഞ കാലാവസ്ഥയ്ക്ക് കാരണം

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള സമയങ്ങളിൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുക. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. പൊതുവെ ഒരാഴ്ച്ചയായി വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയൊഴിച്ചാൽ മറ്റിടങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. തുലാവർഷത്തിൻ്റെ ഭാ​ഗമായി മഴ ഇനിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us