Kerala Weather Forecast: പകൽ ചൂടും അതിരാവിലെ തണുപ്പും, കൂടെ നേരിയ മഴയും… മാറി മറിഞ്ഞ കാലാവസ്ഥയ്ക്ക് കാരണം
Kerala's Shifting Climate Reason : ഇപ്പോൾ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറത്തു വന്നപ്പോൾ ഇടത്തരം മഴയ്ക്ക് സാധ്യത എന്നും കാണുന്നു. എന്തായിരിക്കും ഈ പ്രവചിക്കാൻ പറ്റാത്ത കാലാവസ്ഥാ മാറ്റത്തിനു പിന്നിലെന്നു ചിന്തിക്കുകയാണ് മലയാളികൾ.
തിരുവനന്തപുരം: പിടിതരാതെ മാറിമറിഞ്ഞ കാലാവസ്ഥയാണ് ഇപ്പോൾ കേരളത്തിലുള്ളത്. പകൽ സഹിക്കാൻ പറ്റാത്ത ചൂട്. രാവിലെ മഞ്ഞും തണുപ്പും. രാത്രിയും തണുപ്പ്. ഇപ്പോൾ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറത്തു വന്നപ്പോൾ ഇടത്തരം മഴയ്ക്ക് സാധ്യത എന്നും കാണുന്നു. എന്തായിരിക്കും ഈ പ്രവചിക്കാൻ പറ്റാത്ത കാലാവസ്ഥാ മാറ്റത്തിനു പിന്നിലെന്നു ചിന്തിക്കുകയാണ് മലയാളികൾ.
ഇപ്പോൾ അതിനുത്തരവുമായി എത്തിയിരിക്കുകയാണ് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരികുളം. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജീവൻ ഇതിന് ഉത്തരം നൽകിയിരിക്കുന്നത്.
Also read – കലണ്ടറിൽ കുറിച്ചിട്ടോ! അടുത്ത ബുധനാഴ്ച ഈ ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
ബംഗാൾ ഉൾകടലിൽ നിന്ന് ഒരു ചക്രവാത ചുഴി അറബികടലിലെത്തുകയും അത് അവിടെ ചുറ്റിത്തിരിയുകയും ചെയ്തിരുന്നു. ഒടുവിൽ അറബികടലിൽ ഗുജറാത്തു തീരത്ത് ഇത് എത്തി.
ഈ ദിവസങ്ങൾക്കിടയിൽ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടുകയും മോൻതാ ചുഴലിക്കാറ്റായി കര കയറി ദുർബലമായി മാറുകയും ചെയ്തു. അതിനു ശേഷം വീണ്ടും ബംഗാൾ ഉൾകടലിൽ ഇന്നലെ മ്യാന്മാർ ബംഗ്ലാദേശ് സമീപം പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു.
ഇതെല്ലാമാണ് സംസ്ഥാനത്തു വരണ്ട അന്തരീക്ഷ കാലാവസ്ഥ അനുഭവപ്പെടാൻ കാരണമെന്നും. പകൽ ചൂടും അതിരാവിലെ തണുപ്പും തുടരും എന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിനിടെ നേരിയ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
ദീർഘമായ യാത്ര അവസാനിക്കുന്നു…
ബംഗാൾ ഉൾകടലിൽ നിന്ന് ഒക്ടോബർ 14 ന് ചക്രവാത ചുഴിയായി തുടങ്ങിയ യാത്ര.,. ഇന്ന് നവംബർ 3 …21ദിവസം അറബികടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്നു ഒടുവിൽ അറബികടലിൽ ഗുജറാത്തു തീരത്ത് ചക്രവാതചുഴിയായി അവസാനിക്കുന്നു.
ഈ ദിവസങ്ങൾക്കിടയിൽ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടു മോൻതാ ചുഴലിക്കാറ്റായി കര കയറി ദുർബലമായി. അതിനു ശേഷം വീണ്ടും ബംഗാൾ ഉൾകടലിൽ ഇന്നലെ മ്യാന്മാർ ബംഗ്ലാദേശ് സമീപം പുതിയ ന്യുന മർദ്ദം രൂപപ്പെട്ടു.
സംസ്ഥാനത്തു വരണ്ട അന്തരീക്ഷ സ്ഥിതി ഇന്നും (നവംബർ 3) നാളെയും (നവംബർ 4) തുടരാൻ സാധ്യത. പകൽ ചൂടും അതി രാവിലെ തണുപ്പും തുടരും