AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert Update: മഴ മുന്നറിയിപ്പിൽ മാറ്റം! വരും ദിവസങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

Kerala Latest Weather Forecast: നിലവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കാലവർഷത്തിൽ ലഭിക്കേണ്ട മഴയുടെ കണക്ക് വളരെ കുറവാണ്. 1901ന് ശേഷം ഏറ്റവും മഴ കുറഞ്ഞ വർഷങ്ങളിൽ ഏഴാം സ്ഥാനത്താണ് 2026. ഇനിയുള്ള ഏക പ്രതീക്ഷ തുലാവർഷത്തിലാണ്. കന്നിമാസം തീരാൻ ഇനിയും രണ്ടാഴ്ച മുന്നിലുണ്ടെങ്കിലും കേരളത്തിൽ തുലാമഴക്ക് സമാനമായ മഴയാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ചു തുടങ്ങിയിരിക്കുന്നത്. പസഫിക്ക് സമുദ്രം രൂപം കൊണ്ട എൽ നിനോ പ്രതിഭാസമാണ് ഈ വർഷത്തെ കാലാവസ്ഥയെ മാറ്റി മറിച്ചത്.

Kerala Rain Alert Update: മഴ മുന്നറിയിപ്പിൽ മാറ്റം! വരും ദിവസങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 04 Oct 2026 | 02:08 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷവും രാത്രിയിലുമായിരിക്കും മഴ കൂടുതൽ ശക്തമാകാൻ സാധ്യത. മലയോര മേഖലകളിലും തീരദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനുമുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ALSO READ: ഇടിമിന്നലോടെ ശക്തമായ മഴ ഇന്നുണ്ട്, നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

എൽ നിനോ വില്ലനാകുമോ?

നിലവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കാലവർഷത്തിൽ ലഭിക്കേണ്ട മഴയുടെ കണക്ക് വളരെ കുറവാണ്. 1901ന് ശേഷം ഏറ്റവും മഴ കുറഞ്ഞ വർഷങ്ങളിൽ ഏഴാം സ്ഥാനത്താണ് 2026. ഇനിയുള്ള ഏക പ്രതീക്ഷ തുലാവർഷത്തിലാണ്. നിലവിലെ ലക്ഷണങ്ങളും സൂചനകളും കാലവർഷത്തിൻ്റേതിന് സമാനമാണെങ്കിൽ, കാലാവസ്ഥ വകുപ്പ് ഔദ്യോ​ഗികമായി തുലാവർഷത്തിൻ്റെ വരവ് അറിയിച്ചിട്ടില്ല. കന്നിമാസം തീരാൻ ഇനിയും രണ്ടാഴ്ച മുന്നിലുണ്ടെങ്കിലും കേരളത്തിൽ തുലാമഴക്ക് സമാനമായ മഴയാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ചു തുടങ്ങിയിരിക്കുന്നത്.

ഒക്ടോബർ 18നാണ് ഈ വർഷം തുലാം ഒന്ന് വരുന്നത്. കാലവർഷം ചതിച്ചാലും തുലാവർഷം തകർത്തുപെയ്യുമെന്നതാണ് ഏക പ്രതീക്ഷ. സാധരണ ഒക്ടോബർ–നവംബർ –ഡിസംബർ മാസങ്ങളിലാണ് തുലാവർഷം ലഭിക്കുക. കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, തെക്കൻകേരളത്തിലും തെക്കൻ തമിഴ്നാട്ടിലും ഇത്തവണ സാധാരണയെക്കാൾ അധികം മഴ തുലാവർഷക്കാലത്ത് കിട്ടുമെന്നാണ് പറയുന്നത്. എന്നാൽ ഇതിനോടൊപ്പം തന്നെ ശക്തമായ ചൂടും വർദ്ധിക്കും.

പസഫിക്ക് സമുദ്രം രൂപം കൊണ്ട എൽ നിനോ പ്രതിഭാസമാണ് ഈ വർഷത്തെ കാലാവസ്ഥയെ മാറ്റി മറിച്ചത്. ചിലയിടങ്ങളിൽ അതിവർഷം, ചിലയിടത്ത് വരൾച്ച, കൊടുങ്കാറ്റുകളും ന്യൂനമർദങ്ങളും, എന്നിങ്ങനെ എൽ നിനോ പ്രതിഭാസം പരവിധമാണ് ഓരോ മേഖലയെയും ബാധിക്കുന്നത്. നവംബറിൽ എൽ നിനോ ഏറ്റവും ഉച്ചസ്ഥായിയിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. 2027 ഫെബ്രുവരി വരി ഈ പ്രതിഭാസം തുടരുമെന്നാണ് കരുതുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ആറാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴിനും എട്ടിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

കാലാവസ്ഥ വകുപ്പിന്റെ 5 ദിവസത്തേക്കുള്ള മഴ സാധ്യത

  1. 04 ഇന്ന്-ഞായർ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
  2. 05 തിങ്കൾ: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
  3. 06 ചൊവ്വ: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary:

Latest Kerala weather forecast for today, October 4, 2026. Check IMD heavy rain alerts, yellow alert districts, thundershower predictions, and changing climate patterns across Kerala.

Follow Us