Kerala Rain Alert: കേരളത്തില്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Rain Alert In Kerala three Districts: മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിച്ചേക്കും. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Kerala Rain Alert: കേരളത്തില്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
Published: 

05 Jun 2024 | 06:10 AM

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിച്ചേക്കും. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

മധ്യ പടിഞ്ഞാറന്‍ ഉള്‍ക്കടലിലും തമിഴ്‌നാടിനും സമീപത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ മഴ തുടരുന്നത്.

അതേസമയം, നാല് ജില്ലകളില്‍ ആയിരുന്നു കഴിഞ്ഞ ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നും 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നും പ്രവചനമുണ്ടായിരുന്നു.

 

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍