Kerala Rain Alert: മഴയ്ക്ക് ശമനമില്ല: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

Yellow Alert On Five Districts In Kerala On July 15th: ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ രാജസ്ഥാന്‍, വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവയ്ക്ക് മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു.

Kerala Rain Alert: മഴയ്ക്ക് ശമനമില്ല: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

മഴ മുന്നറിയിപ്പ്‌

Published: 

15 Jul 2025 | 07:13 AM

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരും. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 15ന് ചൊവ്വാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ രാജസ്ഥാന്‍, വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവയ്ക്ക് മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. ഇതിന് പുറമേ മറ്റൊരു ശക്തി കൂടിയ ന്യൂനമര്‍ദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായും സ്ഥിതി ചെയ്യുന്നുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദങ്ങള്‍ അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 16,18 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് ജൂലൈ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് പ്രവചനം.

മഴ ശക്തിപ്രാപിക്കുന്നതിന് പുറമേ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ബാക്കി ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും കാറ്റിനും സാധ്യത.

Also Read: Kerala Rain Alert: മഴ വരുന്നു! സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

യെല്ലോ അലര്‍ട്ട്

  • 15 ജൂലൈ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
  • 16 ജൂലൈ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 17 ജൂലൈ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
  • 18 ജൂലൈ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

ഓറഞ്ച് അലര്‍ട്ട്

  • 16 ജൂലൈ: ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസറഗോഡ്
  • 17 ജൂലൈ: ഇടുക്കി, എറണാകുളം, തൃശൂര്‍1
  • 8 ജൂലൈ: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

 

Follow Us
Related Stories
PM Narendra Modi Kerala Visit : കൊച്ചിയിൽ മോദി തരംഗം: 10,800 കോടിയുടെ വികസന പദ്ധതികൾ; എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം
Wayanad Tunnel Road Project: വയനാട് തുരങ്ക പാത നിർമ്മാണം സുപ്രീം കോടതിയിലേക്ക്; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ഹർജി
​Gas Cylinder Hoarding: ഗ്യാസ് സിലിണ്ടർ പൂഴ്ത്തി വയ്ക്കുന്നവർ ജാ​ഗ്രതൈ… പിടികൂടാൻ സ്ക്വാഡ് എത്തും, പിടിവീണാൻ പണികിട്ടും
Train Reel Issue: ട്രെയിനിൽ നിന്ന് റീൽസ് എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു, രണ്ടുപേർക്കെതിരേ കേസ്
Kerala Weather Alert: വേനൽമഴ കിട്ടി, പക്ഷെ ചൂട് കുറയുമോ? പുതിയ കാലാവസ്ഥാ മാറ്റം ഇതാ
Kerala Lottery Result: സമയം കളയേണ്ട, നിങ്ങളുടെ ടിക്കറ്റ് നമ്പറുണ്ടോയെന്ന് നോക്കിക്കേ; സ്ത്രീശക്തി ലോട്ടറി ഫലം
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്