AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rapid Rail: റാപ്പിഡ് റെയിലിന് 1.92 ലക്ഷം കോടി വേണം; സില്‍വര്‍ ലൈനിനേക്കാള്‍ ചെലവ്

Silver Line vs Rapid Rail in Kerala:മന്ത്രിസഭാ യോഗം റാപ്പിഡ് റെയിലിന് അനുമതി നല്‍കിയതിന് പിന്നാലെ, അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പഠിക്കാന്‍ ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരമാണ് ചെലവ് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്.

Kerala Rapid Rail: റാപ്പിഡ് റെയിലിന് 1.92 ലക്ഷം കോടി വേണം; സില്‍വര്‍ ലൈനിനേക്കാള്‍ ചെലവ്
റാപ്പിഡ് റെയില്‍Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 04 Feb 2026 | 06:34 AM

തിരുവനന്തപുരം: കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് സില്‍വര്‍ ലൈനിനേക്കാള്‍ ചെലവ്. റാപ്പിഡ് റെയിലിനും തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതിയ്ക്കുമായി 1,92,780 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. സില്‍വര്‍ ലൈനിന് 63,941 കോടി രൂപയായിരുന്നു കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെലവ് നിശ്ചയിച്ചിരുന്നത്.

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ക്കായി 10,000 കോടി രൂപ വീതം ചെലവ് പ്രതീക്ഷിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. 1,92,780 ല്‍ നിന്ന് 10,000 കോടി മെട്രോയ്ക്ക് വേണ്ടി നീക്കിവെച്ചാല്‍, ബാക്കിയുള്ള 1.82 കോടി റാപ്പിഡ് റെയിലിന് വേണ്ടിവരും.

മന്ത്രിസഭാ യോഗം റാപ്പിഡ് റെയിലിന് അനുമതി നല്‍കിയതിന് പിന്നാലെ, അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പഠിക്കാന്‍ ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരമാണ് ചെലവ് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. സ്ഥലമേറ്റെടുക്കല്‍ നടപടികളും മറ്റും ഒഴിവാക്കുന്നതിനായി ഉയരപ്പാതയാണ് റാപ്പിഡ് റെയിലിനായി നിര്‍ദേശിച്ചത്, ഇതാണ് ചെലവ് ഇരട്ടിയാകാന്‍ കാരണം.

നാല് ഘട്ടങ്ങളിലായിരിക്കും പാതയുടെ നിര്‍മാണം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ട്രാവന്‍കൂല്‍ ലൈന്‍, തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള മലബാര്‍ ലൈന്‍, കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയുള്ള കണ്ണൂര്‍ ലൈന്‍, കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കാസര്‍കോട് ലൈന്‍ എന്നിങ്ങനെ പാതയെ നാലായി തിരിച്ചിട്ടുണ്ട്.

Also Read: National Highway 66 Pillar Sinking: പൈലിങ്ങിലെ അപാകത; കൊച്ചിയിൽ ദേശീയപാത 66-ൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണുകൾ താഴ്ന്നു

നിലവില്‍ 12 വര്‍ഷത്തിനുള്ളില്‍ റാപ്പിഡ് റെയില്‍ പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഗതാഗത വകുപ്പ് പറയുന്നു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിലുകളും റാപ്പിഡ് റെയിലുമായി ഭാവിയില്‍ ബന്ധിപ്പിക്കും. ഭാവിയില്‍ പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കും പാത നീട്ടാമെന്നും ഉത്തരവിലുണ്ട്.

പദ്ധതിയ്ക്ക് ആവശ്യമായ തുകയുടെ 60 ശതമാനം വായ്പയായി കണ്ടെത്തും. ശേഷിക്കുന്ന 40 ശതമാനം സംസ്ഥാനവും കേന്ദ്രവും തുല്യമായി പങ്കിടേണ്ടതാണ്. എന്നാല്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി ഇതുവരെ ലഭിച്ചിട്ടില്ല. അതിവേഗ റെയില്‍പാത കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടെങ്കിലും അതും ബജറ്റില്‍ അനുവദിച്ചിരുന്നില്ല.

 

Follow Us