Ration Kerosene: റേഷൻ മണ്ണെണ്ണ, വിഹിതം നിശ്ചയിച്ച് കേന്ദ്രം ; അളവും വിലയും എങ്ങനെ?

Kerala Ration Kerosene Quota: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലെ മണ്ണെണ്ണ വിഹിതം കേന്ദ്രം നിശ്ചയിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് വിഹിതം നിശ്ചയിച്ചത്. ഈ വർഷം ഏപ്രിൽ മുതലാണ് വിഹിതം കുറച്ചത്. റേഷൻ വിഹിതത്തിൽ നിന്ന് ഒരുഭാഗം മത്സ്യബന്ധന ആവശ്യങ്ങൾക്ക് നൽകാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്.

Ration Kerosene: റേഷൻ മണ്ണെണ്ണ, വിഹിതം നിശ്ചയിച്ച് കേന്ദ്രം ; അളവും വിലയും എങ്ങനെ?

പ്രതീകാത്മക ചിത്രം

Updated On: 

12 Sep 2026 | 07:51 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലെ മണ്ണെണ്ണ വിഹിതം കേന്ദ്രം നിശ്ചയിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് വിഹിതം നിശ്ചയിച്ചത്. റേഷൻ കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിഹിതം 4068 കിലോ ലിറ്ററായി (40.68 ലക്ഷം ലിറ്റർ) തുടരുമെന്ന് സർക്കാർ അറിയിച്ചു.

ലിറ്ററിന് എത്ര?

അളവിലും വിലയിലും മാറ്റമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. നിലവിലെ ലിറ്ററിന് 71 രൂപ നിരക്കിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലും മണ്ണെണ്ണ വാങ്ങാം. കഴിഞ്ഞ സാമ്പത്തിക വർഷം 3 മാസത്തെ ഓരോ ക്വാർട്ടറിനും 5676 കിലോലിറ്റർ (56.76 ലക്ഷം ലിറ്റർ) മണ്ണെണ്ണ ആണ് ലഭിച്ചിരുന്നത്.

എന്നാൽ, ഈ വർഷം ഏപ്രിൽ മുതലാണ് വിഹിതം കുറച്ചത്. റേഷൻ വിഹിതത്തിൽ നിന്ന് ഒരുഭാഗം മത്സ്യബന്ധന ആവശ്യങ്ങൾക്ക് നൽകാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്.

ALSO READ: തിരുവനന്തപുരം മെട്രോ നേമത്തേക്കോ? പ്രതീക്ഷയിൽ തലസ്ഥാനം

റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് മരവിപ്പിക്കും

റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. റേഷൻ കടകൾ വഴി തുടർച്ചയായി ആറുമാസം ധാന്യങ്ങളോ മറ്റ് റേഷൻ സാമഗ്രികളോ കൈപ്പറ്റാത്ത കാർഡുകൾ താൽക്കാലികമായി നിർജീവമാക്കാൻ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നിർദ്ദേശം നൽകി. അർഹരായ ആളുകളിലേക്ക് റേഷൻ ആനുകൂല്യങ്ങൾ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും വ്യാജ കാർഡുകൾ കണ്ടെത്തി ഒഴിവാക്കാനുമാണ് ഈ കർശന നടപടി.

ഒക്ടോബര്‍ 1 മുതല്‍ റേഷന്‍ കാര്‍ഡുകള്‍ റദ്ദാകുമെന്നാണ് വിവരം. നിലവില്‍ ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, റേഷന്‍ വിഹിതം തടസപ്പെടാതിരിക്കാന്‍ മലയാളികളും ഇ-കെവൈസി (e-KYC) അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

റേഷൻ വിഹിതം

അന്ത്യോ​ദയ അന്ന യോജന കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുൻ​ഗണന വിഭാ​ഗം കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും.

പൊതുവിഭാ​ഗം സബ്സിഡി കാർഡിലെ ഓരോ അം​ഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി, കിലോയ്ക്ക് 26ല രൂപ നിരക്കിൽ അതാത് താലൂക്കിലെ സ്റ്റോക്കിനനസുരിച്ച് ലഭിക്കുന്നതാണ്.

പൊതുവിഭാ​ഗം സ്ഥാപനം കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.

English Summary:

Ration kerosene quota for Kerala will remain unchanged at 4,068 kilolitres (40.68 lakh litres) per quarter from October to December 2026, according to the allocation fixed by the Union Petroleum Ministry.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ