AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SIR Final List: എസ്‌ഐആര്‍ അന്തിമ പട്ടിക പുറത്ത്; ലിസ്റ്റില്‍ 2.69 കോടി പേര്‍; എങ്ങനെ പരിശോധിക്കാം?

SIR Final Voter List Kerala: എസ്‌ഐആര്‍ അന്തിമ വോട്ടര്‍ പട്ടിക പുറത്തുവിട്ടു. അന്തിമ പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണുള്ളത്. ഏകദേശം ഒമ്പത്‌ ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്നാണ് റിപ്പോര്‍ട്ട്.

Kerala SIR Final List: എസ്‌ഐആര്‍ അന്തിമ പട്ടിക പുറത്ത്; ലിസ്റ്റില്‍ 2.69 കോടി പേര്‍; എങ്ങനെ പരിശോധിക്കാം?
Representational ImageImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 21 Feb 2026 | 04:41 PM

തിരുവനന്തപുരം: എസ്‌ഐആര്‍ അന്തിമ വോട്ടര്‍ പട്ടിക പുറത്തുവിട്ടു. അന്തിമ പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണുള്ളത്. ഏകദേശം 9,06,211 പേർ പട്ടികയില്‍ നിന്ന് പുറത്തായെന്നാണ് റിപ്പോര്‍ട്ട്. https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റിലൂടെ പട്ടിക പരിശോധിക്കാം. കരട് പട്ടികയില്‍ നിന്ന് 53,229 പേരെ ഒഴിവാക്കിയിരുന്നു.

ഒക്ടോബറില്‍ പുറത്തുവിട്ട പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരുണ്ടായിരുന്നു. ഒക്ടോബറിലെ പട്ടികയില്‍ നിന്ന് 24 ലക്ഷത്തോളം പേരെ ഒഴിവാക്കിയാണ് എസ്‌ഐആറിന്റെ ആദ്യ ഘട്ട നടപടികള്‍ തുടങ്ങിയത്. ഡിസംബര്‍ 23-നായിരുന്നു കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കരട് പട്ടികയില്‍ 2,54,42,352 വോട്ടര്‍മാരുണ്ടായിരുന്നു.

തുടര്‍ന്ന് സംസ്ഥാനത്ത് ഹിയറിങ് നടത്തി. പുതിയ അപേക്ഷകള്‍ പരിശോധിച്ച് 15 ലക്ഷത്തോളം വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്. 15,11,292 വോട്ടര്‍മാരുടെ വര്‍ധനയുണ്ടായി. കരട് പട്ടികയില്‍ നിന്ന് 53,229 പേരെ ഒഴിവാക്കി. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍, താമസസ്ഥലം മാറിയവര്‍ തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് ഒഴിവാക്കിയത്.

Also Read: SIR voter list revision: വോട്ടർ പട്ടിക പരിഷ്കരണം തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം

ഇനിയും പേര് ചേര്‍ക്കാം?

പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക നല്‍കാനുള്ള അവസാന ദിവസം വരെ പേര് ചേര്‍ക്കാം.

അന്തിമ പട്ടിക

  • ആകെ വോട്ടര്‍മാര്‍: 2,69,53,644 പേര്‍
  • പുരുഷന്മാര്‍: 1,31,26,048 പേര്‍
  • സ്ത്രീകള്‍: 1,38,27,319 പേര്‍
  • ട്രാൻസ്ജെൻഡർ: 277 പേര്‍
  • പ്രവാസി: 2,23,558 പേര്‍
  • സര്‍വീസ് വോട്ടര്‍മാര്‍: 54,110 പേര്‍1
  • 8-19 പ്രായപരിധി: 4,24,518 പേര്‍
  • 85 വയസിന് മുകളില്‍: 2,04,608 വോട്ടര്‍മാര്‍