Kerala Snakebite Alert: പാമ്പുകടിയേറ്റുള്ള മരണം തടയാം; കർമ്മ പദ്ധതിയുമായി വനംവകുപ്പ്, സർപ്പ വോളണ്ടിയരും രം​ഗത്ത്

Kerala Snakebite Alert And Prevention: വനംവകുപ്പിൻ്റെ സർപ്പ ആപ്പ് വഴിയും വോളണ്ടിയർമാരുടെ സേവനം ലഭ്യമാകുന്നതാണ്. എല്ലാ പഞ്ചായത്തുകളിലും വോളണ്ടറിയർമാരും വനപാലകരും സംയുക്തമായി പാമ്പുകടി ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണം ക്ലാസുകൾ നടത്താനും തീരുമാനമായിട്ടുണ്ട്. വീടിന് സമീപം കാണപ്പെടുന്ന മാളങ്ങൾ, വിള്ളലുകൾ, പൊന്തൽകാടുകൾ എന്നിവ ഉടൻ തന്നെ നീക്കം ചെയ്യണമെന്നാണ് അധികൃതരുടെ നിർദ്ദേശം. 

Kerala Snakebite Alert: പാമ്പുകടിയേറ്റുള്ള മരണം തടയാം; കർമ്മ പദ്ധതിയുമായി വനംവകുപ്പ്, സർപ്പ വോളണ്ടിയരും രം​ഗത്ത്

പ്രതീകാത്മക ചിത്രം, ചിത്രത്തിൽ വാവ സുരേഷ് പാമ്പിനെ പിടികൂടുന്നു

Published: 

24 Apr 2026 | 06:32 AM

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന സൗഹചര്യത്തിൽ കർമ്മ പദ്ധതിയുമായി (Karma action plan) വനംവകുപ്പ്. പരീശിലനം നേടിയ 3600 ഓളം സർപ്പ വോളണ്ടിയർമാരുടെ സേവനം ഇതിലൂടെ ലഭ്യമാകും. ഈ സേവനം പഞ്ചായത്ത് തലത്തിൽ ഉപയോഗപ്പെടുത്താനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ നിർദ്ദേശം. പാമ്പുകളെ പിടിക്കാനും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും 24 മണിക്കൂറും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം.

വനംവകുപ്പിൻ്റെ സർപ്പ ആപ്പ് വഴിയും വോളണ്ടിയർമാരുടെ സേവനം ലഭ്യമാകുന്നതാണ്. എല്ലാ പഞ്ചായത്തുകളിലും വോളണ്ടറിയർമാരും വനപാലകരും സംയുക്തമായി പാമ്പുകടി ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണം ക്ലാസുകൾ നടത്താനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.

ALSO READ: ആല്‍ജോയുടെ വീട്ടില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് അഞ്ച് പാമ്പുകള്‍; ശുചിമുറിയുടെ തറ പൊളിച്ചും പരിശോധന; ആശങ്ക

വീടിന് സമീപം കാണപ്പെടുന്ന മാളങ്ങൾ, വിള്ളലുകൾ, പൊന്തൽകാടുകൾ എന്നിവ ഉടൻ തന്നെ നീക്കം ചെയ്യണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഭക്ഷ്യാവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നതിനാൽ എലികൾ വരാനും ഇവയെ തേടി പാമ്പുകൾ വരാനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ എല്ലാവരും പരിസര ശുചിത്വം ഉറപ്പുവരുത്തണമെന്നും കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

കുറ്റിക്കാടുകളും ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്തുള്ള ചെറിയ കുറ്റിക്കാടുകളും വെട്ടിത്തെളിക്കുന്നതിനായി ജില്ലാ തല സമിതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം ഇന്നലെ ചിറയിൻകീഴിൽ എട്ടിവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും. കുട്ടിയെ ചികിത്സിക്കുന്നതിൽ വീഴ്ച വന്നുവെന്ന കുടുംബത്തിൻ്റെ ആരോപണത്തിലാണ് റിപ്പോർട്ട് തേടിയത്.

കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു

സംസ്ഥാനത്ത് ഇന്നലെ രണ്ടിടത്താണ് പാമ്പു കടിയേറ്റ് മരണം റിപ്പോർട്ട് ചെയ്യുന്നത്. കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറി ചേരാവള്ളി സ്വദശിനി സലീന (40) ഇന്നലെ പാമ്പിൻ്റെ കടിയേറ്റ് മരിച്ചു. കൊറ്റുകുളങ്ങരയിൽ വച്ചാണ് സലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുത്ത ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു സലീന. അവിടെ ആളൊഴിഞ്ഞ പറമ്പിലാണ് അവർ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നത്. സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വാഹനമെടുക്കാൻ പോകുമ്പോഴാണ് പാമ്പിൻ്റെ കടിയേൽക്കുന്നത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ജാ​ഗ്രത നിർദ്ദേശവുമായി മുഖ്യമന്ത്രി

ചൂട് വളരെ രൂക്ഷമായ സാഹചര്യത്തിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയേക്കാൾ കൂടുതലാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തിൽ ആകർഷിക്കപ്പെടും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Follow Us
Related Stories
Kambammettu road Closed: കേരള-തമിഴ്‌നാട് അതിർത്തി യാത്രക്കാർ ശ്രദ്ധിക്കുക, കമ്പംമെട്ട് മലയോരപാത പൂർണ്ണമായി അടച്ചു
Railway Update: പാസഞ്ചർ ട്രെയിൻ വൈകുന്നത് പതിവാകുന്നു; ജീവനക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ
എന്തെല്ലാമാണ് തിരുത്തേണ്ടത്? 7999477716 ഈ വാട്ട്സാപ്പ് നമ്പറിൽ അറിയിച്ചാൽ മതി; പൊതുജനാഭിപ്രായം തേടാൻ സി.പി.എം
അ‌ഞ്ച് പേർക്കും മുൻകൂർ ജാമ്യം’! ആലപ്പുഴയിലെ നവകേരളയാത്രാ മർദ്ദനത്തിൽ ഗൺമാന്മാർക്ക് ആശ്വാസം
Idukki Night Travel Ban: ഇടുക്കിയിലെ രാത്രിയാത്രാ നിരോധനം അംഗീകരിക്കില്ല; കളക്ടറുടെ ഉത്തരവിനെതിരെ വ്യാപാരികൾ
Kerala Rain Alert: തൃശൂരിൽ മിന്നൽ ചുഴലി, സ്കൂളിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം