Kerala Snake Bite Deaths: 5 ദിവസം 3 മരണം, 2 ഉം കുട്ടികൾ, കേരളത്തിൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു?

Kerala Snake Bite Cases: സംസ്ഥാനത്ത് 2020-ൽ സർപ്പ പദ്ധതി ആരംഭിച്ചതിനുശേഷം കേരളത്തിൽ പാമ്പുകടിയേറ്റ മരണങ്ങൾ കുത്തനെ കുറഞ്ഞുവെന്ന് വനം വകുപ്പിൻ്റെ കണക്കുകൾ പറയുന്നു - 2018-19 ൽ 123 മരണങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ നിന്ന് 2025-26-ൽ ഇത് 18 ആയി. കുറഞ്ഞു. എന്നാൽ നിലവിലെ കാലാവസ്ഥ മാറ്റങ്ങൾ, പാമ്പുകള പുറത്തേക്ക് ഇറക്കുന്നത് കൂട്ടാൻ കാരണമായി. തണുപ്പുള്ള പ്രദേശങ്ങൾ നോക്കിയാണ് ഇവ എത്തുന്നത്.

Kerala Snake Bite Deaths: 5 ദിവസം 3 മരണം, 2 ഉം കുട്ടികൾ, കേരളത്തിൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു?

പ്രതീകാത്മക ചിത്രം

Updated On: 

24 Apr 2026 | 01:24 PM

തിരുവനന്തപുരം: കേവലം അഞ്ച് ദിവസത്തിനുള്ളിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 3 ആണ്. മരിച്ചവരിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. അടിയന്തിര സാഹചര്യം മനസ്സിലാക്കി ഒരുങ്ങാൻ വനം വകുപ്പ് നിർദ്ദേശം നൽകി കഴിഞ്ഞു. തൃശ്ശൂർ കോടാലിയിലാണ് സമീപകാലത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത് 8 വയസ്സുകാരൻ ആൽജോയാണ് മരിച്ചത്. ഉറങ്ങി കിടന്ന ആൽജോയ്ക്കും, സഹോദരനും പാമ്പു കടിയേറ്റിരുന്നു. സഹോദരൻ ആൻജോ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. വ്യാഴാഴ്ചയാണ് 2 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ ചിറയിൻകീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷാലും (8) കായംകുളം സ്വദേശി സലീന(40)യും ഉൾപ്പെടുന്നു. ഉറക്കത്തിലായിരുന്നു ദിക്ഷാലിനെ പാമ്പ് കടിച്ചതെങ്കിൽ വിവാഹ സത്കാരം കഴിഞ്ഞ് തിരികെ മടങ്ങാൻ വാഹനത്തിന് സമീപത്ത് ചെന്നപ്പോഴാണ് സെലീനക്ക് പാമ്പ് കടിയേൽക്കുന്നത്. വേനൽ കടുത്തതോടെ പാമ്പുകൾ ചൂട് കുറവുള്ള പ്രദേശങ്ങൾ നോക്കി എത്തുന്നതാണ് അപകടത്തിൻ്റെ പ്രധാന കാരണം.

മരണങ്ങൾ കുത്തനെ കുറഞ്ഞു?

സംസ്ഥാനത്ത് 2020-ൽ സർപ്പ പദ്ധതി ആരംഭിച്ചതിനുശേഷം കേരളത്തിൽ പാമ്പുകടിയേറ്റ മരണങ്ങൾ കുത്തനെ കുറഞ്ഞുവെന്ന് വനം വകുപ്പിൻ്റെ കണക്കുകൾ പറയുന്നു – 2018-19 ൽ 123 മരണങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ നിന്ന് 2025-26-ൽ ഇത് 18 ആയി. കുറഞ്ഞു. അപകടങ്ങൾക്കെതിരെ തയ്യാറെടുപ്പ് ശക്തമാക്കണമെന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഡോ.പ്രമോദ് ജി.കൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിലുടനീളമുള്ള സർപ (സ്നേക്ക് അവയർനെസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) വളണ്ടിയർമാരോടും വനം ജീവനക്കാരോടും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക പഞ്ചായത്തുകളുമായി സഹകരിക്കാനിം നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: Cobra Bite Death: തിരുവനന്തപുരത്ത് മൂർഖന്റെ കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ബോധവൽക്കരണ പരിപാടികൾ

വേനൽക്കാലത്തും വിഷപ്പാമ്പുകളുടെ പ്രജനന സമയത്തും മുൻകരുതലുകൾ എടുത്തുകാണിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി 3,600 പാമ്പ് വളണ്ടിയർമാരെ വിന്യസിച്ചിട്ടുണ്ട്. പാമ്പുകളെ സുരക്ഷിതമായി പിടികൂടി തുറന്നുവിടുക എന്നതാണ് ഇവരുടെ ചുമതല. 24 മണിക്കൂറും ഇവർക്ക് ജോലിയുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർപ മൊബൈൽ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ

വീടുകൾക്ക് സമീപമുള്ള വിള്ളലുകൾ, മാളങ്ങൾ, മാലിന്യ കൂമ്പാരങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കാൻ അദ്ദേഹം താമസക്കാരെ ഉപദേശിച്ചു, വേനൽക്കാലത്തെ ചൂടും പ്രജനന പ്രവർത്തനങ്ങളും അപകടസാധ്യത വർദ്ധിപ്പിക്കും. എലികളെയും വളർത്തു പക്ഷികളെയും ആകർഷിക്കുന്ന ഭക്ഷണ മാലിന്യങ്ങളും പാമ്പുകളെ ആകർഷിക്കാൻ കാരണമാകും. അവധിക്കാലത്ത് പുറത്ത് കളിക്കുന്ന കുട്ടികളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം- വനം വകുപ്പിൻ്റെ നിർദ്ദേശങ്ങളിൽ പറയുന്നു

Follow Us
ഒരു ദിവസം എത്ര പാല്‍ കുടിക്കാം?
പാമ്പുകളെ തുരത്താൻ ഇതാ നാടൻ വിദ്യകൾ! ചെയ്യേണ്ടത് ഇതെല്ലാം
എത്ര അടിച്ചിട്ടും തേങ്ങ പൊട്ടുന്നില്ലേ! ഇതാ എളുപ്പവഴി
പച്ചമുളക് വാടിപ്പോകുന്നോ? ഈ വിദ്യകൾ പരീക്ഷിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്