Cobra Bite Death: തിരുവനന്തപുരത്ത് മൂർഖന്റെ കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
Cobra Bite Death in Thiruvananthapuram:ഉറങ്ങുകയായിരുന്ന കുട്ടിക്ക് വെളുപ്പിന് നാലുമണിയോടെയാണ് മൂർഖന്റെ കടിയേറ്റത്. ഉടനെ കുട്ടിയെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും മുറുക്കനെ കണ്ടെത്തി.....
തിരുവനന്തപുരം: വീണ്ടും പാമ്പുകടിയേറ്റ് മരണം. ചിറയിൻകീഴിൽ മൂർഖന്റെ കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. അഴൂർ സ്വദേശികളായ ദിലീപിന്റെയും അനുവിന്റെയും മകനായ ദക്ഷൽ ആണ് മരിച്ചത്. എട്ടുവയസ്സായിരുന്നു. ഉറങ്ങുകയായിരുന്ന കുട്ടിക്ക് വെളുപ്പിന് നാലുമണിയോടെയാണ് മൂർഖന്റെ കടിയേറ്റത്. ഉടനെ കുട്ടിയെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും മുറുക്കനെ കണ്ടെത്തി. നിലവിലെ കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ആഴ്ചയാണ് തൃശ്ശൂർ കോടാലിയിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചത്. രാത്രിയിൽ അമ്മയ്ക്ക് സഹോദരനും ഒപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് പാമ്പ് കടിച്ചത്. ഒപ്പം ഉറങ്ങിയ ആൽജോയുടെ സഹോദരൻ ആൻജോയ്ക്കും പാമ്പുകടി ഏറ്റിരുന്നു. ആ സഹോദരന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടു. വീടിന്റെ കിടപ്പുമുറിയിലെ ജനാലയോട് ബന്ധപ്പെടുത്തി മുന്തിരിവള്ളികൾ വളർത്തിയിരുന്നു. ഇതിലെ ആകാം പാമ്പ് അകത്തു കയറിയത് എന്നാണ് പ്രാഥമിക നിഗമനം.
ALSO READ:വെടിക്കെട്ട് മുറ പോലെ നടക്കണം, സാമ്പിൾ ഒഴിവാക്കാം എന്നാണ് പറഞ്ഞത്; പാറമേക്കാവ് നിലപാട് മാറ്റി
പാമ്പ് ആൽജോയുടെ ചുണ്ടിൽ ആയിരുന്നു കടിച്ചത്. മാത്രമല്ല ഇരു കുട്ടികളും രാത്രി ഒരു രണ്ടു മണി ആയതോടെ വയറുവേദനയാണെന്ന് പറഞ്ഞു എഴുന്നേറ്റു. എന്നാൽ തലേദിവസം രാത്രി ജ്യൂസ് കഴിച്ചതിനാൽ അതുകൊണ്ട് ഭക്ഷ്യവിഷ ബാധ ആകും എന്ന് കരുതി ജീരകവെള്ളം നൽകി വീണ്ടും ഉറക്കി. എന്നാൽ നാലുമണിയോടെ മൂത്ത കുട്ടി അവശനായി എഴുന്നേറ്റത് കണ്ടപ്പോൾ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ രണ്ടാമത്തെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൂടാതെ കഴിഞ്ഞ് ദിവസവും ആൽജോയുടെ മരണത്തിന് കാരണമായ മുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. പിന്നാലെ വീട്ടുകാർ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.
നിതിൻ രാജിന്റെ മരണം: പ്രതികളുടെ ജാമ്യം ഹർജിയിൽ ഇന്ന് വിധി പറയും
ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യം ഹാർജയിൽ ഇന്ന് വിധി വരും. തലശ്ശേരി സെഷൻസ് കോടതിയാണ് വകുപ്പ് മേധാവി ഡോക്ടർ റാം സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുക.. കഴിഞ്ഞദിവസം കേസിൽ കക്ഷി ചേർന്നിരുന്നു ഇവരുടെ വാദവും ഇന്ന് കോടതി പരിഗണിക്കും.കഴിഞ്ഞ ഏപ്രിൽ 10നാണ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാംവർഷ വീഡിയോസ് വിദ്യാർത്ഥിയായ നിധിൻ രാജേഷ് ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു.