AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: ദേ മഴ പിന്നേം! സംസ്ഥാനത്ത് ഇന്ന് ഉച്ചത്തിരിഞ്ഞ് മഴയ്ക്ക് സാധ്യത; കാലാവസ്ഥ പ്രവചനം

Kerala Weather Update Today: രാവിലെ മേഘാവൃതമായ കാലാവസ്ഥയാണെങ്കിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷത്തിൽ മാറ്റങ്ങൾ ഉണ്ടാകാനും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ‌തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: ദേ മഴ പിന്നേം! സംസ്ഥാനത്ത് ഇന്ന് ഉച്ചത്തിരിഞ്ഞ് മഴയ്ക്ക് സാധ്യത; കാലാവസ്ഥ പ്രവചനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 16 Nov 2026 | 05:57 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച് ഇന്ന് ഉച്ചതിരിഞ്ഞ് കേരളത്തിലെ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. രാവിലെ മേഘാവൃതമായ കാലാവസ്ഥയാണെങ്കിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷത്തിൽ മാറ്റങ്ങൾ ഉണ്ടാകാനും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ‌തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ട് തുടരുകയാണ്. കൂടാതെ വരുന്ന19ാം തീയതി വരെ ഇതേ കാലാവസ്ഥ തുടരുമെന്ന് തന്നെയാണ് കാലാവാസ്ഥ വകുപ്പ് ചൂണ്ടികാട്ടുന്നത്. എന്നാൽ വരും മണിക്കൂറുകളിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചാൽ നിലവിലുള്ള മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. പ്രാദേശികമായ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് മഴയുടെ തീവ്രതയിൽ വ്യത്യാസങ്ങൾ വരാം. ഔദ്യോഗിക മുന്നറിയിപ്പുകൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പുകൾ ശ്രദ്ധിക്കുക.

ALSO READ: ഇന്ന് മഴയുണ്ടോ? സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം

ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ പ്രീ-സൈക്ലോൺ മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മുകളിൽ തീവ്ര ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി നവംബർ 16-ന് (ഇന്ന്) തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും സമീപ പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനാണ് സാധ്യത.

നവംബർ 17-ഓടെ പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി മാറാനും തുടർന്ന് കൂടുതൽ ശക്തിപ്രാപിച്ച് അടുത്ത രണ്ട് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻ്റെ സ്വാധീനഫലമായി നവംബർ 19 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, 20 വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. ഈ പ്രദേശങ്ങളിൽ ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്ന് അറിയിക്കുന്നു.

English Summary:

IMD predicts rain with thunderstorms across various districts in Kerala today November 16 Monday. Check out the latest weather forecast and safety alerts.

 

Follow Us