AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: വിവാഹയോഗവും സാമ്പത്തിക ലാഭവും, ഇന്നത്തെ നക്ഷത്രഫലം

Horoscope Today November 16, 2026: പുതിയ ദിവസം, പുതിയൊരു തുടക്കം. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…

Horoscope Today: വിവാഹയോഗവും സാമ്പത്തിക ലാഭവും, ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 16 Nov 2026 | 06:57 AM

ഇന്ന് നവംബർ 16, തിങ്കൾ. പുതിയ ദിവസം, പുതിയൊരു തുടക്കം. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…

ഇന്നത്തെ നക്ഷത്രഫലം

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, മാനസിക സംഘർഷങ്ങളും സംഭവിച്ചേക്കാം. വാഹനയാത്രകൾ സൂക്ഷിക്കുക.

മിഥുനം

മിഥുനം രാശിക്കാർക്കും ഇന്ന് കാര്യതടസ്സം, ധനതടസ്സം എന്നിവ കാണുന്നു. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കർക്കടകം

കർക്കടകം രാശിക്കാർക്ക് വിവാഹയോഗം, സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. പുതിയ സംരംഭങ്ങൾ ആരംഭിച്ചേക്കാം. മത്സരവിജയം, കാര്യവിജയം കാണുന്നു.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് തൊഴിലിടങ്ങളിൽ നേട്ടങ്ങൾ ഉണ്ടായേക്കാം. അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

ALSO READ: സൂര്യൻ വൃശ്ചികം രാശിയിലേക്ക്; തുലാം ഉൾപ്പെടെ 3 രാശികൾ നാളെ മുതൽ ശ്രദ്ധിക്കണം

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, മാനസിക സംഘർഷങ്ങൾ, സ്വസ്ഥത കുറവ് എന്നിവ കാണുന്നു. സാമ്പത്തിക – ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

തുലാം

തുലാം രാശിക്കാർക്കും ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, ശത്രുശല്യം, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്കും ഇന്ന് അപ്രതീക്ഷിത ചെലവുകൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. യാത്രപരാജയം, മറ്റ് തടസ്സങ്ങൾക്കും സാധ്യത.

ധനു

ധനു രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, ധനനഷ്ടം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ഇരുചക്രവാഹന യാത്രക്കാരും സൂക്ഷിക്കുക.

മകരം

മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധ്യത. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതാണ്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. തീരുമാനങ്ങൾ വളരെ ആലോചിച്ച് മാത്രം എടുക്കുക.

മീനം

മീനം രാശിക്കാർക്കും ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ ആരംഭിച്ചേക്കാം. സാമ്പത്തിക ലാഭവും വന്നുചേരും.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

English Summary:

Horoscope Today November 16, 2026, Malayalam Rashiphalam. Today is a favorable day for those born under the sign of Aries. Success in endeavors, victory in competitions, and recognition are indicated. Financial gains are expected, and health will be good.

Follow Us