AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Summer Bumper Result 2026: സമ്മർ ബമ്പർ ഭാഗ്യശാലിയെ ഇന്നറിയാം, 10 കോടി ആർക്ക്?

Kerala Summer Bumper BR-108 Lottery Result: പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. രണ്ടാമത് തിരുവനന്തപുരത്തും മൂന്നാമത് തൃശ്ശൂരിലുമാണ്. കഴിഞ്ഞ വര്‍ഷം 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ആകെ 1,81,513 എണ്ണം സമ്മാനങ്ങളാണ് ഭാഗ്യശാലികൾക്ക് ലഭിക്കുന്നത്. ആകെ 42 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.

Kerala Summer Bumper Result 2026: സമ്മർ ബമ്പർ ഭാഗ്യശാലിയെ ഇന്നറിയാം, 10 കോടി ആർക്ക്?
Summer BumperImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 28 Mar 2026 | 08:38 AM

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ​ഗോൾക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമാണ് ഒരു കോടി രൂപയും ലഭിക്കുന്നതാണ്. ഇതിന് പുറമോ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. 250 രൂപയാണ് ടിക്കറ്റ് വില.

ആകെ 42 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇതിൽ 41,73,410 ടിക്കറ്റുകൾ വിറ്റുപോയി. സമ്മർ ബമ്പറിന്റെ ടിക്കറ്റ് വിൽപ്പനയിൽ ആദ്യമായാണ് ഇത്രയധികം ടിക്കറ്റുകൾ വിറ്റഴിക്കുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. രണ്ടാമത് തിരുവനന്തപുരത്തും മൂന്നാമത് തൃശ്ശൂരിലുമാണ്. കഴിഞ്ഞ വര്‍ഷം 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്.

ALSO READ: ഇന്നത്തെ ഭാഗ്യശാലി നിങ്ങളോ? സുവർണ കേരളം ലോട്ടറി ഫലം പുറത്ത്

സമ്മർ ബമ്പറിന്റെ സമ്മാനഘടന

ഒന്നാം സമ്മാനമായി 10 കോടി രൂപയും രണ്ടാം സമ്മാനമായി ഒരു കോടി രൂപയും ലഭിക്കും. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും നൽകുന്നതാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണം വച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും നൽകുന്നതാണ്.

കൂടാതെ, 5000, 2000, 1000, 500, 250 രൂപ വീതമുള്ള സമ്മാനങ്ങളും ലഭിക്കുന്നതാണ്. ആകെ 1,81,513 എണ്ണം സമ്മാനങ്ങളാണ് ഭാഗ്യശാലികൾക്ക് ലഭിക്കുന്നത്. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

Follow Us