Saranya: ‘ദാഹം തീർത്തത് കാട്ടരുവിയിലെ വെള്ളം കുടിച്ച്, ഇനിയും ട്രക്കിങിന് പോകാനാണ് പ്ലാൻ’

Saranya's Survival Story: കർണാടകയിലെ തടിയന്റമോൾ‌ മലയിലെ ട്രക്കിങ്ങിനിടെയാണ് ശരണ്യയെ കാണാതാവുന്നത്. 4 ദിവസമാണ് കൊച്ചിയിലെ ഐടി കമ്പനിയിൽ ജീവനക്കാരിയും കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയുമായ ശരണ്യ കാട്ടിൽ അകപ്പെട്ടത്. കാട്ടരുവിയിൽ നിന്ന് വെള്ളം കുടിച്ചാണ് ദാഹം മാറ്റിയത്. വന്യമൃ​ഗങ്ങളുടെ സാനിധ്യം ഭയപ്പെടുത്തിയെങ്കിലും ആത്മവിശ്വാസം കളയാതെ പിടിച്ചുനിൽക്കുകയായിരുന്നെന്നും ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Saranya: ദാഹം തീർത്തത് കാട്ടരുവിയിലെ വെള്ളം കുടിച്ച്, ഇനിയും ട്രക്കിങിന് പോകാനാണ് പ്ലാൻ

Saranya

Edited By: 

Arun Nair | Updated On: 26 Apr 2026 | 03:35 PM

കോഴിക്കോട്: മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട ആശങ്കൾക്കൊടുവിൽ, ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ നാദാപുരത്തെ വീട്ടിലെത്തി. തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്ക് നന്ദി പറഞ്ഞു. ഈ അനുഭവം ട്രക്കിങ്ങിനോടുള്ള താൽപര്യം കുറച്ചിട്ടില്ലെന്നും വേനൽച്ചൂട് അവസാനിച്ചതിന് ശേഷം പുതിയ യാത്രകൾ‌ പോകാനാണ് പ്ലാൻ എന്നും ശരണ്യ വ്യക്തമാക്കി.

വഴിതെറ്റിയെന്ന് മനസിലായപ്പോൾ തന്നെ തിരിച്ചുകയറാൻ ശ്രമിക്കാത്തത് വലിയ അബദ്ധമായി. കാട്ടരുവിയിൽ നിന്ന് വെള്ളം കുടിച്ചാണ് ദാഹം മാറ്റിയത്. വന്യമൃ​ഗങ്ങളുടെ സാനിധ്യം ഭയപ്പെടുത്തിയെങ്കിലും ആത്മവിശ്വാസം കളയാതെ പിടിച്ചുനിൽക്കുകയായിരുന്നെന്നും ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ: പ്രാർത്ഥനകൾ വിഫലമായില്ല; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

കർണാടകയിലെ തടിയൻഡമോൾ മലയിലെ ട്രക്കിങ്ങിനിടെയാണ് ശരണ്യയെ കാണാതാവുന്നത്. 4 ദിവസമാണ് കൊച്ചിയിലെ ഐടി കമ്പനിയിൽ ജീവനക്കാരിയും കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയുമായ ശരണ്യ കാട്ടിൽ അകപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കാണ് ശരണ്യ ട്രക്കിങ്ങിനായി എത്തിയത്. രാവിലെ കർണാടക വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലെത്തി. 8:15ന് ശരണ്യയടക്കം ഉള്ളവരെ മുകളിലേക്ക് കടത്തി വിട്ടു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ട്രക്കിങ്ങിന് സമയം അനുവദിച്ചിട്ടുള്ളത്.

ഒറ്റയ്ക്ക് ആരെയും കടത്തിവിടില്ല, സംഘമായി മാത്രമേ അനുവദിക്കൂ. സാധാരണ​ഗതിയിൽ മുകളിൽ കയറി തിരിച്ചിറങ്ങാൻ അഞ്ച് മണിക്കൂർ സമയമെടുക്കാറുണ്ട്. ശരണ്യയോടൊപ്പം പോയവർ മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്തിയില്ലെന്നത് വനംവകുപ്പ് ജീവനക്കാർ ശ്രദ്ധിച്ചു. തുടർന്ന നടക്കിയ അന്വേഷണത്തിലാണ് ശരണ്യ കാട്ടിൽ അകപ്പെട്ടുവെന്ന് മനസിലാക്കിയത്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്