AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ന്യൂനമർദ്ദവും ഇടിയും മിന്നലും, പെരുമഴ പെയ്യുന്ന ജില്ലകൾ ഇതെല്ലാം

IMD Forecast Heavy Rain and Thunderstorms : കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ പ്രകാരം കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ട്.

Kerala Rain Alert: ന്യൂനമർദ്ദവും ഇടിയും മിന്നലും, പെരുമഴ പെയ്യുന്ന ജില്ലകൾ ഇതെല്ലാം
Kerala Rain AlertImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 23 Feb 2026 | 02:37 PM

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ ഫെബ്രുവരി 26 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 23-ന് പുറപ്പെടുവിച്ച പുതുക്കിയ ജില്ലാതല പ്രവചനമനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയത് മുതൽ ഇടത്തരം വരെയുള്ള മഴയ്ക്ക് സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ദിശ മാറി സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരിയത് മുതൽ ഇടത്തരം വരെയുള്ള മഴയ്ക്ക് സാധ്യതയുണ്ട്.

ഫെബ്രുവരി 24, 25 തിയതികളിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും (തിരുവനന്തപുരം മുതൽ ഇടുക്കി വരെ) മഴ തുടരാൻ സാധ്യതയുണ്ട്. എന്നാൽ വടക്കൻ ജില്ലകളിൽ മഴ കുറഞ്ഞേക്കാം. ഫെബ്രുവരി 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഫെബ്രുവരി 27നാകട്ടെ പത്തനംതിട്ട ഒഴികെയുള്ള ഭൂരിഭാഗം ജില്ലകളിലും മഴ കുറയാനാണ് സാധ്യത.

 

ജാഗ്രതാ നിർദ്ദേശങ്ങൾ

 

  • ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
  • മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറേണ്ടതാണ്.
  • ഇടിമിന്നൽ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉചിതമായിരിക്കും.