Kerala Rain Alert: കുടയെടുക്കാൻ മറക്കണ്ട! തെക്കും വടക്കുമെല്ലാം കനത്ത മഴ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

IMD Issues Yellow Alert in 5 Kerala Districts Today: കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്‌ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

Kerala Rain Alert: കുടയെടുക്കാൻ മറക്കണ്ട! തെക്കും വടക്കുമെല്ലാം കനത്ത മഴ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

പ്രതീകാത്മക ചിത്രം

Published: 

24 Sep 2026 | 02:28 PM

സംസ്ഥാനത്ത് ഇന്ന് (സെപ്തംബര്‍ 24) അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. വടക്കന്‍ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും, തെക്കന്‍ ജില്ലയായ തിരുവനന്തപുരത്തുമാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍-115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതല്‍ സെപ്തംബര്‍ 28 വരെയുള്ള കാലാവസ്ഥ പ്രവചനമാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സെപ്തംബര്‍ 26 മുതല്‍ 28 വരെ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. എന്നാല്‍ ഈ തീയതികളില്‍ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടുള്ളതുകൊണ്ട് മഴ സാധ്യത തള്ളിക്കളയാനാകില്ല. നേരിയതോ, മിതമായതോ ആയ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇടിമിന്നലിനും സാധ്യത

കേരളത്തില്‍ സെപ്തംബര്‍ 26 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മണിക്കൂറില്‍ 30-40 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ മിന്നലുള്ളപ്പോള്‍ നില്‍ക്കരുത്. ശക്തമായ മിന്നലിനും കാറ്റിനും സാധ്യതയുള്ളപ്പോള്‍ വാതിലും ജനലും അടച്ചിടാന്‍ മറക്കരുത്. ജനലിനും വാതിലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കുക. ഭിത്തിയിലോ തറയിലോ തൊടാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.

Also Read: Kerala Weather Update: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടി മഴ; ഈ ജില്ലക്കാർ സൂക്ഷിക്കുക

ഇത്തരം സമയങ്ങളില്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ടെലഫോണ്‍ ഉപയോഗവും പാടില്ല. അതുപോലെ, മിന്നലുള്ളപ്പോള്‍ ഒരു കാരണവശാലും മരച്ചുവട്ടില്‍ നില്‍ക്കാനോ, അത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.

ഇടിമിന്നല്‍ സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടരുത്. എന്നാല്‍ സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ പോലുള്ള വാഹനങ്ങളില്‍ ഇടിമിന്നലുള്ളപ്പോള്‍ യാത്ര ചെയ്യരുത്. ശക്തമായ കാറ്റിന് സാധ്യതയുള്ളപ്പോള്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കാന്‍ മറക്കരുത്. മിന്നലിന് സാധ്യതയുള്ളപ്പോള്‍ കുളിക്കാനോ, ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കാനോ ശ്രമിക്കരുത്.

English Summary

The India Meteorological Department (IMD) has issued a rain forecast in Keralam for the next 5 days. A Yellow Alert is active for Thiruvananthapuram, Kozhikode, Wayanad, Kannur, and Kasaragod today. Kannur and Kasaragod will remain under the Yellow Alert tomorrow. This alert indicates isolated heavy rainfall between 64.5 mm and 115.5 mm within 24 hours.

Loading...
Unable to load recommendations.
Follow Us
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video