Kerala Weather Update: ആറ് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ടില്‍ കേരളം, ഫോണുകളിലേക്ക് ജാഗ്രതാ നിര്‍ദേശമെത്തി
Orange Alert in 12 Kerala Districts: Heavy Rain Warning in 6 Districts on August 2: വടക്കന്‍ ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതിതീവ്ര മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന സന്ദേശം, മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തി.

ഇന്നത്തെ കാലാവസ്ഥ
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും. ശക്തമായ മഴയെ തുടര്‍ന്ന് പതിനൊന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്ര ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതേതുടര്‍ന്ന് എല്ലാ ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണുകളിലേക്ക് കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് സന്ദേശമയച്ചു. രണ്ട് ജില്ലകളില്‍ മാത്രമാണ് നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടത്.
ഓഗസ്റ്റ് രണ്ടിലെ കാലാവസ്ഥ
ഓറഞ്ച് അലര്‍ട്ട്– പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അതിതീവ്ര മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
യെല്ലോ അലര്‍ട്ട്– ഓഗസ്റ്റ് അഞ്ചിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. ഇവിടങ്ങളിലും ഇടിമിന്നല്‍ ഉണ്ടായേക്കാം.
വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
വടക്കന്‍ ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതിതീവ്ര മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന സന്ദേശം, മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തി.
കനത്ത നാശനഷ്ടം, മരണസംഖ്യ ഉയരുന്നു
സംസ്ഥാനത്ത് ദുരിതം വിതച്ചിരിക്കുകയാണ് കാലവര്‍ഷം. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലയില്‍ രാത്രി പെയ്ത മഴയെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത് കനത്ത നാശനഷ്ടം. കോട്ടയത്തും ഇടുക്കിയിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ചു. നിരവധി വീടുകളിലും മറ്റും വെള്ളം കയറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
Also Read: School Holiday : തോരാ മഴ… ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ജാഗ്രത തുടരാം
- ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
- നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
- ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളിലും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
- അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
- ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ ചിത്രങ്ങള്‍ പകര്‍ത്തുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
- മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക.
English Summary
Kerala is expected to experience heavy rainfall on Sunday, August 2. A heavy rain alert has been issued for six districts, while 11 districts are under an orange alert. Authorities have also sent weather warnings to mobile phones, urging people to remain cautious.