AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: ന്യൂന മർദ്ദം എത്തി, ചൂട് കുറയുമോ?; സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ്

Kerala Weather Forecast And Prediction: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എങ്കിലും സംസ്ഥാനത്ത് നിലനിൽക്കുന്ന ഉയർന്ന താപനിലയ്ക്ക് കുറവുണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Kerala Weather Update: ന്യൂന മർദ്ദം എത്തി, ചൂട് കുറയുമോ?; സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 10 Sep 2026 | 03:10 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനിടെ (Kerala Weather Forecast) ആശ്വാസമായി യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എങ്കിലും സംസ്ഥാനത്ത് നിലനിൽക്കുന്ന ഉയർന്ന താപനിലയ്ക്ക് കുറവുണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരങ്ങളിലോ ഒറ്റപ്പെട്ട മഴ പെയ്തു തോരുന്നതോടെ അന്തരീക്ഷം വീണ്ടും ചൂടുപിടിക്കുന്ന അവസ്ഥയാണ് നിലവിൽ കേരളത്തിലുള്ളത്. ഉയർന്ന താപനില തുടരുന്നതിനാൽ ധാരാളം വെള്ളം കുടിക്കാനും, നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.

ALSO READ: കൊടും ചൂടിന് ആശ്വാസമായി ഇന്ന് മഴയെത്തും, പക്ഷേ സാധ്യത ഈ രണ്ട് ജില്ലകളിൽ

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു. കേരളത്തിൽ ഇതിൻ്റെ സ്വാധീനഫലമായി സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കാലാവസ്ഥ പ്രവചനം

സംസ്ഥാനത്ത് ഇന്ന് മുതൽ 12ാം തീയതി വരെയാണ് യെല്ലോ അലർട്ടുകൾ നിലനിൽക്കുന്നത്. ഇന്ന് ആലപ്പുഴ എറണാകുളം ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എങ്കിലും മറ്റ് ജില്ലകളിൽ ​ഗ്രീൻ അലർട്ട് തുടരുകയാണ്. മഴ മുന്നറിയിപ്പില്ലാത്ത സാഹചര്യത്തിൽ ഈ ജില്ലകളിൽ ചൂട് കൂടാനുള്ള സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാ​ഗ്രത പാലിക്കേണ്ടതാണ്. ചില തീരദേശ മേഖലകളിൽ ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരങ്ങളിൽ ഇന്ന് രാവിലെ 08.30 മുതൽ നാളെ രാവിലെ 08.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. അതുപോലെ കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

English Summary:

Kerala Weather Forecast And IMD Latest Prediction From Today To September 13. IMD Issues Yellow alert In Several Districts due to slight rainfall and Also Says hot climate Continues across the state.

Follow Us