Kerala Weather Update: തുലാവർഷം നേരത്തെയോ! കേരളത്തിൽ മഴ എന്നുവരെ?; കാലാവസ്ഥ പ്രവചനം

Kerala Weather Forecast And Update: നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എൽനിനോ പ്രതിഭാസം ശക്തമാകുന്നതിനിടെയാണ് കഴിഞ്ഞ ഒരാഴ്ച്ചയാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ചരിത്രത്തിലെ തന്നെ ശക്തമായ എൽനിനോ പ്രതിഭാസമാണ് വരും മാസങ്ങളിൽ കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.

Kerala Weather Update: തുലാവർഷം നേരത്തെയോ! കേരളത്തിൽ മഴ എന്നുവരെ?; കാലാവസ്ഥ പ്രവചനം

പ്രതീകാത്മക ചിത്രം

Published: 

25 Sep 2026 | 02:05 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എൽനിനോ പ്രതിഭാസം ശക്തമാകുന്നതിനിടെയാണ് കഴിഞ്ഞ ഒരാഴ്ച്ചയാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ചരിത്രത്തിലെ തന്നെ ശക്തമായ എൽനിനോ പ്രതിഭാസമാണ് വരും മാസങ്ങളിൽ കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.

ALSO READ: മഴ മുന്നറിയിപ്പില്‍ മാറ്റം! വടക്കന്‍ കേരളത്തില്‍ പേമാരി ശക്തമാകും

തുലാവർഷം എപ്പോൾ?

സാധാരണയായി സംസ്ഥാനത്ത് തുലാവർഷം ഒക്ടോബർ ആദ്യവാരത്തോടെയോ രണ്ടാം വാരത്തോടെയോ ആണ് ആരംഭിക്കുന്നത്. ഇക്കൊല്ലവും ഇതേ പ്രതിഭാസം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തുലാവർഷം ദുർബലമായാൽ, വരും വേനൽക്കാലത്ത് കേരളം കടുത്ത വരൾച്ചയിലേക്ക് നീങ്ങാനുള്ള സാധ്യതയും ഏറെയാണ്. ഇത് കൃഷിയെയും ജലവൈദ്യുത ഉൽപ്പാദനത്തെയും കുടിവെള്ള ലഭ്യതയെയും സാരമായി ബാധിക്കാം. കഴിഞ്ഞ കാലവർഷം ചതിച്ചത് നിലവിൽ കേരളത്തിൽ മഴ കുറവിന് കാരണമായിട്ടുണ്ട്.

എൽനിനോ പ്രതിഭാസം ശക്തമാകുന്നതിനാൽ ചില സമയങ്ങളിൽ അതിതീവ്ര മഴയ്ക്കും ദീർഘകാല വരൾച്ചയ്ക്കും സാധ്യതയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. നിലവിൽ ലഭിക്കുന്നത് തുലാവർഷമല്ലെന്നാണ് കാലാവസ്ഥ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കൊല്ലം തുലാവർഷം എപ്പോൾ എത്തുമെന്ന കാര്യത്തിൽ അധികൃതർ കൃത്യമായ വിവരങ്ങൽ പുറത്തുവിട്ടിട്ടില്ല. കാലവർഷം കുറഞ്ഞതോടെ നിലവിൽ കേരളത്തിൽ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വരും മണിക്കൂറിലെ മഴ മുന്നറിയിപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, നാളെ മുതൽ 29ാം തീയതി വരെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. എങ്കിലും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കാണുന്നുണ്ട്.

മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ പൊതുജങ്ങൾ പ്രത്യേക ജാ​ഗ്രത പാലിക്കേണ്ടതാണ്. 26ാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണമ് നേരത്തെ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

English Summary:

Stay updated with the latest IMD Kerala weather forecast. Get complete details on district-wise rain alerts, Thulavarsham (Northeast Monsoon) predictions, and coastal advisories.

 

Loading...
Unable to load recommendations.
Follow Us
Related Stories
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം