AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: വേനൽമഴ കഴിഞ്ഞോ? ചൂട് വീണ്ടും കൂടും; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

Kerala Weather Forecast: വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം അനുസരിച്ച്, പാലക്കാട് ജില്ലയിൽ താപനില 39°C വരെയും, കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 38°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

Kerala Weather Update: വേനൽമഴ കഴിഞ്ഞോ? ചൂട് വീണ്ടും കൂടും; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം
Kerala Rain AlertImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 02 Apr 2026 | 01:56 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂട് ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, വരും ദിവസങ്ങളിലും പകൽ സമയത്ത് ചൂട് കഠിനമാകാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ച്ചയായി കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു. എന്നാൽ പിന്നാലെ വീണ്ടും ചൂട് കടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം അനുസരിച്ച്, പാലക്കാട് ജില്ലയിൽ താപനില 39°C വരെയും, കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 38°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

ALSO READ: മഴ പ്രതീക്ഷിക്കാം, ചൂട് കുറയുമോ? ഇന്നത്തെ കാലാവസ്ഥ

അതേസമയം, സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ചാം തീയതി വരെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ശക്തമായ മഴയ്ക്ക് പകരം, നേരിയ മഴയ്ക്കുള്ള മുന്നറിയിപ്പാണ് നൽകുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അഞ്ചാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട്‌ അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ആയതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഉൾപ്പെടെ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ട് നന്നായി വെള്ളം കുടിക്കുക. ഒപ്പം കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ ശീലമാക്കാം.

ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.

നിർജ്ജലീകരണം സംഭവിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളതിനാൽ കുട്ടികളെയും പ്രായമായവരെയും പ്രത്യേക ശ്രദ്ധിക്കുക.

Follow Us