AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala rain alert: ഓണം വെള്ളത്തിലാകുമോ? സംസ്ഥാനത്ത് ഒരാഴ്ച മഴയ്ക്ക് സാധ്യത

Heavy rain in the next seven days : കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി മഴ പെയ്യുമെന്നാണ് വിവരം. ചില സ്ഥലങ്ങളിൽ നേരിയതും ഇടത്തരമായതുമായ മഴക്കും സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു.

Kerala rain alert: ഓണം വെള്ളത്തിലാകുമോ? സംസ്ഥാനത്ത് ഒരാഴ്ച മഴയ്ക്ക് സാധ്യത
Kerala Rain Alert (Image Credits: PTI)
Aswathy Balachandran
Aswathy Balachandran | Published: 13 Sep 2024 | 09:10 AM

തിരുവനന്തപുരം: ഇത്തവണത്തെ ഓണം വെള്ളത്തിലാകുമോ എന്ന ആശങ്കയാണ് മഴ മുന്നറിയിപ്പ് എത്തിയതോടെ ഉയരുന്നത്. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതോടെയാണ് ഇത്തവണത്തെ ഓണം മഴ നനഞ്ഞു പോകുമോ എന്ന ആശങ്ക ഉയരുന്നത്.

മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി മഴ പെയ്യുമെന്നാണ് വിവരം. ചില സ്ഥലങ്ങളിൽ നേരിയതും ഇടത്തരമായതുമായ മഴക്കും സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു.

എന്നാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പായ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നത് ആശ്വാസം നൽകുന്നുണ്ട്.
തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദമായി ശക്തമാകും എന്നും അറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഉണ്ടായിരുന്ന അതിതീവ്ര ന്യൂനമർദ്ദം ഒഡീഷയിലെ പുരിയ്ക്ക് സമീപം കരയിൽ കയറി. ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ട് എന്നായിരുന്നു ഇന്നലത്തെ പ്രവചനം. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്കുള്ള സാധ്യതയും ഇന്നലെ പ്രവചിക്കപ്പെട്ടിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്.

Follow Us