AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: ഇടിമിന്നലും ശക്തമായ മഴയും, 5 ജില്ലകളിൽ യെല്ലോ അലർട്ട്; കാലാവസ്ഥ മുന്നറിയിപ്പ്

Kerala Rain Alert Today: ഇന്ന് വൈകുന്നേരത്തിനുള്ളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

Kerala Weather Update: ഇടിമിന്നലും ശക്തമായ മഴയും, 5 ജില്ലകളിൽ യെല്ലോ അലർട്ട്; കാലാവസ്ഥ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 12 Oct 2026 | 02:42 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒക്ടോബർ 14 വരെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. അതേസമയം, ഇന്ന് വൈകുന്നേരത്തിനുള്ളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ്

ഗ്രീൻ അലർട്ട്

ഒക്ടോബർ 12, 13, 14 – എല്ലാ ജില്ലകളിലും

യെല്ലോ അലർട്ട്

ഒക്ടോബർ 15 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി

ഒക്ടോബർ 16 – ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ALSO READ: ഓറഞ്ച് അലർട്ട്, സംസ്ഥാനത്തെ പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

നാളെ ന്യൂനമർദ്ദ സാധ്യത

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദ സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധർ. കഴിഞ്ഞദിവസം മലാക്ക കടലിടുക്കിന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ആൻഡമാൻ കടലിന് മുകളിൽ എത്തിയിട്ടുണ്ട്. ഇത് ശക്തിപ്രാപിച്ച് നാളെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി മാറിയേക്കും.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒക്ടോബർ 15, 16 തീയതികളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഒക്ടോബർ 13,14 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രത നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

English Summary:

Kerala Weather Update, Thunderstorm with moderate rainfall and gusty wind speed reaching 40 kmph is very likely to occur at isolated places in the Pathanamthitta & Idukki districts of Keralam.

Follow Us