Kerala Weather Update: വൈകുന്നേരം ഇടിവെട്ടി മഴയോ, അറബി കടലിൽ ചക്രവാത ചുഴി; ന്യൂനമർദം എന്ന്?

Kerala Rain Alert Forecast: ഒക്ടോബർ 15 വരെ എല്ലാ ജില്ലകൾക്കും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, ഇന്ന് വൈകുന്നേരത്തിനുള്ളിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: വൈകുന്നേരം ഇടിവെട്ടി മഴയോ, അറബി കടലിൽ ചക്രവാത ചുഴി; ന്യൂനമർദം എന്ന്?

പ്രതീകാത്മക ചിത്രം

Updated On: 

11 Oct 2026 | 02:21 PM

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബർ 15 വരെ എല്ലാ ജില്ലകൾക്കും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, ഇന്ന് വൈകുന്നേരത്തിനുള്ളിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബികടലിൽ ചക്രവാത ചുഴി

ബംഗാൾ ഉൾക്കടലിൽ ഈ മാസം 13 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധർ. ചുഴലിക്കാറ്റായി മാറാനും സാധ്യത. ഇന്തോ – ചൈന മേഖലയിലുള്ള ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിൽ, ആൻഡമാൻ കടലിൽ എത്തും. ഇതാണ് ന്യൂനമർദ്ദമായി ശക്തിപ്പെടുക.

അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം സമുദ്രനിരപ്പിൽ നിന്ന് 0.9  കിലോമീറ്റർ ഉയരത്തിലായി ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കടലിൽ കനത്ത മേഘങ്ങളുണ്ടെന്നും റിപ്പോർട്ട്. ശ്രീലങ്കക്ക് സമീപം മാന്നാർ കടലിടുക്കിൽ മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതു കാരണം ഇന്ന് തമിഴ്നാട്ടിലും കേരളത്തിലും ഇടിയോടെ മഴയ്ക്ക് സാധ്യതയുണ്ട്.

ALSO READ: ചക്രവാതച്ചുഴി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത, ഇന്നും ഇടിമിന്നൽ ജാഗ്രത വേണം; പുതുക്കിയ IMD മുന്നറിയിപ്പുകൾ

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും, 14, 15 തീയതികളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഒക്ടോബർ 12, 13 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

  1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  2. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.
  3. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  4. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  5. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  6. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  7. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
  8. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.
  9. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  10. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.

English Summary:

Kerala Weather Update October 11. Light rainfall is very likely to occur at isolated places in the Thiruvananthapuram, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts.

Loading...
Unable to load recommendations.
Follow Us
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
എന്നും രാവിലെ ഉലുവ വെള്ളം കുടിക്കൂ; മാറ്റം കണ്ടാൽ ഞെട്ടും
29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ