AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴയെ മറന്നോളൂ… ചൂടിൽ വെന്തുരുകാൻ തയാറെടുക്കാം; വരും ദിവസങ്ങളിലെ കാലാവസ്ഥ

Kerala Weather Forecast Latest Update: സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 38°C മുതൽ 40°C വരെ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ മാർച്ച് മാസങ്ങളിലാണ് ഇത്രയധികം ചൂട് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും വേനൽ കടുക്കാനാണ് സാധ്യത.

Kerala Weather Update: മഴയെ മറന്നോളൂ… ചൂടിൽ വെന്തുരുകാൻ തയാറെടുക്കാം; വരും ദിവസങ്ങളിലെ കാലാവസ്ഥ
Rain UpdateImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 19 Feb 2026 | 02:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. ഫെബ്രുവരിയിൽ തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 38°C മുതൽ 40°C വരെ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ മാർച്ച് മാസങ്ങളിലാണ് ഇത്രയധികം ചൂട് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും വേനൽ കടുക്കാനാണ് സാധ്യത. മഴയുമായി ബന്ധപ്പെട്ട യാതൊരു മുന്നറിയിപ്പുകളും ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് രാവിലെ പുറപ്പെടുവിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടിൽ നിന്ന് വ്യക്തമായത്. അതുപോലെ തന്നെ ഇന്നലെ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാനുള്ള സാധ്യതകൾ നിലവിൽ കുറവാണ്.

ALSO READ: മാനം കറുത്തു, ഇനി അങ്ങോട്ട് മഴയാണേ…ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ

ജാഗ്രതാ നിർദ്ദേശങ്ങൾ

താപനില 40 ഡിഗ്രി വരെ ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം:

നിർജ്ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ നല്ലതാണ്.

നേരിട്ടുള്ള വെയിൽ ഒഴിവാക്കണം. അതിനാൽ ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ വെയിലത്ത് ജോലി ചെയ്യുന്നവർ മുൻകരുതലുകൾ സ്വീകരിക്കുക.

Follow Us