AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മാനം കറുത്തു, ഇനി അങ്ങോട്ട് മഴയാണേ…ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഫെബ്രുവരി 20 മുതൽ 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.

Kerala Weather Update: മാനം കറുത്തു, ഇനി അങ്ങോട്ട് മഴയാണേ…ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 19 Feb 2026 | 06:28 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വലച്ച കൊടുംചൂടിന് അറുതിവരുത്തി ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ജില്ലകളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. എന്നാൽ ഫെബ്രുവരി 22ന് എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഫെബ്രുവരി 20 മുതൽ 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.

 

മഴ സാധ്യത

 

ഫെബ്രുവരി 19- ​ഗ്രീൻ അലർട്ട്- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഫെബ്രുവരി 20 – ​ഗ്രീൻ അലർട്ട്- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

ഫെബ്രുവരി 21 – ​ഗ്രീൻ അലർട്ട്- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്

ഫെബ്രുവരി 22 – എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്

ALSO READ: ചുട്ടുപഴുത്ത് കേരളം, ആശ്വാസമഴ എപ്പോൾ?; കരുതിയിരിക്കാം സൂര്യഘാതത്തെ

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

 

ഫെബ്രുവരി 19 – ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഫെബ്രുവരി 20: ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Follow Us