AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ചിങ്ങമാസം പൊള്ളുന്ന വെയിലോ? മഴ ഇനി ഇങ്ങനെ… കാലാവസ്ഥ പ്രവചനം

Kerala Weather Forecast: ചിങ്ങ മാസം പൊള്ളുന്ന വെയിലാണോ, കനത്ത മഴയാണോ എന്ന സംശയം മലയാളികൾക്കുണ്ട്. വൈകുന്നേരം നാല് മണിക്കുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Kerala Weather Update: ചിങ്ങമാസം പൊള്ളുന്ന വെയിലോ? മഴ ഇനി ഇങ്ങനെ… കാലാവസ്ഥ പ്രവചനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 16 Aug 2026 | 02:03 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് വൈകുന്നേരം നാല് മണിക്കുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ചിങ്ങമാസം പൊള്ളുന്ന വെയിലോ?

ഓഗസ്റ്റ് 17, നാളെ ചിങ്ങം പുലരുകയാണ്. ഇത്തവണ ചിങ്ങ മാസം പൊള്ളുന്ന വെയിലാണോ, കനത്ത മഴയാണോ എന്ന സംശയം മലയാളികൾക്കുണ്ട്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, വരുന്ന അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്.

ഓഗസ്റ്റ് 19 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനാണ് സാധ്യത. അതേസമയം,നിലവിൽ കനത്ത മഴയ്ക്കുള്ള പ്രത്യേക സൂചനയില്ല. മഴ തുടരുമെങ്കിലും വ്യാപകമായ അതിശക്തമായ മഴയ്ക്ക് നിലവിൽ മുന്നറിയിപ്പില്ല. എന്നാൽ മഴയുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റമുണ്ടാകുന്നതിനാൽ കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്.

ALSO READ: ഇന്ന് മഴയുണ്ടോ? വരും മണിക്കൂറിൽ ഈ ജില്ലക്കാർ കരുതിയിരിക്കുക

പുതിയ ന്യൂനമർദ്ദമോ?

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം (Low Pressure Area) രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. തിങ്കളാഴ്ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാഹചര്യമാണുള്ളത്. നിലവിൽ തെക്കുകിഴക്കൻ ഝാർഖണ്ഡിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ന്യൂനമർദം ദുർബലമാകുന്നതിനിടെയാണ് പുതിയ ന്യൂനമർദ്ദത്തിന് സാധ്യത തെളിയുന്നത്.

വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ നിലനിൽക്കുന്ന അപ്പർ എയർ ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാകും പുതിയ ന്യൂനമർദ്ദം രൂപപ്പെടുക. ഇത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5.8 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചുകിടക്കുന്നതായാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ 20 വരെ തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ഓഗസ്റ്റ് 16, 17: ഗുജറാത്ത് തീരം, സോമാലിയ – ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ & മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

English Summary:

The India Meteorological Department has forecast light rain in Kerala over the coming days, with no possibility of heavy rainfall. A green alert has been issued for all districts. Meanwhile, until 4 p.m. today, isolated areas of Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, and Palakkad districts may receive light rain, according to the Central Meteorological Department.

Follow Us