AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain alert: ഇന്ന് തെക്കൻ ജില്ലകളിൽ കൂടുതൽ ഇടി… മിന്നൽ… മഴ… മുന്നറിയിപ്പുകൾ ഇങ്ങനെ

Yellow Alert Issued for 4 Districts: ഉച്ചയ്ക്ക് ശേഷം പല ജില്ലകളിൽ പ്രത്യേകിച്ച തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 4 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് കൂടുതൽ മഴ പെയ്യാൻ സാധ്യത.

Kerala Rain alert: ഇന്ന് തെക്കൻ ജില്ലകളിൽ കൂടുതൽ ഇടി… മിന്നൽ… മഴ… മുന്നറിയിപ്പുകൾ ഇങ്ങനെ
Kerala Rain AlertImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 06 Apr 2026 | 02:59 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. മഴ കടുക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് ശേഷം പല ജില്ലകളിൽ പ്രത്യേകിച്ച തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 4 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് കൂടുതൽ മഴ പെയ്യാൻ സാധ്യത.

Also Read – മഴ പോയിട്ടില്ല; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കാറ്റും ഇടിമിന്നലും ശക്തമാകും

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. കൂടാതെ വരും മണിക്കൂറുകളിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇടിമിന്നൽ ജാഗ്രത

  • മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • മിന്നൽ ഉള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക. ടെലഫോൺ ഉപയോഗം ഒഴിവാക്കുക (മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല).
  • കാറ്റും മിന്നലും ഉള്ളപ്പോൾ വാതിലുകളും ജനലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഇരിക്കാൻ ശ്രമിക്കുക.
  • ഇടിമിന്നൽ സമയത്ത് മരച്ചുവട്ടിൽ നിൽക്കുന്നതോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതോ അപകടകരമാണ്.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ ടെറസിലോ തുറസായ സ്ഥലത്തോ കളിക്കാൻ അനുവദിക്കരുത്.

Follow Us