Kerala Rain Alert: ഇനി നാലുദിവസം പെരുമഴ? വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശബരിമലയിലും മുന്നറിയിപ്പ്‌

Heavy Rain Alert for Kerala Districts and Sabarimala Pilgrims Until November 27: കേരളത്തില്‍ ഇന്ന് മുതല്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Kerala Rain Alert: ഇനി നാലുദിവസം പെരുമഴ? വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശബരിമലയിലും മുന്നറിയിപ്പ്‌

പ്രതീകാത്മക ചിത്രം

Published: 

24 Nov 2026 | 02:22 PM

കേരളത്തില്‍ ഇന്ന് (നവംബര്‍ 24) മുതല്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കന്യാകുമാരി മേഖലയില്‍ നിന്ന് തമിഴ്‌നാട് വഴി റയലസീമ വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ കിഴക്കന്‍ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമര്‍ദ്ദപാത്തി തുടരുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

വ്യാഴാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ (ബുധന്‍) അഞ്ച് ജില്ലകളിലും, മറ്റന്നാള്‍ (വ്യാഴം) ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് വ്യാഴാഴ്ച മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

Also Read: Kerala Weather Update: തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്, ശബരിമലയിലും കനത്ത മഴ; ഇന്നത്തെ കാലാവസ്ഥ പ്രവചനം

വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലെല്ലാം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബര്‍ 28-ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും അന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

ശബരിമലയിലും മുന്നറിയിപ്പ്‌

ശബരിമലയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. സന്നിധാനത്തും, പമ്പയിലും, നിലക്കലും നവംബര്‍ 26 വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴയ്‌ക്കോ, ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. മണിക്കൂറില്‍ രണ്ട് സെ.മീ വരെ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ ഈ മൂന്ന് ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെ.മീ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നല്‍ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary

The India Meteorological Department (IMD) has issued a yellow alert across several Kerala districts for the next four days. Today, heavy rain is expected in Thiruvananthapuram, Kollam, and Pathanamthitta. The warning expands to central districts like Alappuzha, Kottayam, Idukki, Ernakulam, Thrissur, and Palakkad through November 27. Additionally, heavy rain and thunderstorms are forecast for Sabarimala, Pamba, and Nilakkal until November 26.

Loading...
Unable to load recommendations.
Follow Us
Related Stories
കോൺഗ്രസിൽ അ‌ടി മൂക്കുന്നു! ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം, കൂടുതൽ പറയിപ്പിക്കരുത്: ഉണ്ണിത്താൻ
13 വയസുകാരി ഉൾപ്പെട്ട കരുവാറ്റ കൊലക്കേസ്: പോലീസ് അ‌കമ്പടിയിൽ തെളിവെടുപ്പ്, പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി
Pay Revision: ജീവനക്കാർക്ക് ഇടക്കാല ആശ്വാസം അനുവദിക്കുമോ? ശമ്പള പരിഷ്കരണം, ചരിത്രം ഇങ്ങനെ…
Chakkulathukavu Pongala 2026: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്; ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഗതാഗത നിയന്ത്രണം
പിതൃസ്വത്തിൽ കന്യാസ്ത്രീയുടെ അവകാശം നിഷേധിക്കാനാവില്ല, ആചാരങ്ങൾക്ക് മുകളിലാണ് നിയമം: ​ഹൈക്കോടതി
Kerala Weather Update: തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്, ശബരിമലയിലും കനത്ത മഴ; ഇന്നത്തെ കാലാവസ്ഥ പ്രവചനം
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
വായിൽവെള്ളമൂറും, ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം