Kerala Weather Update: കേരളം ജാഗ്രത പാലിക്കണം; വരാന്‍ പോകുന്നത് അതിശക്ത മഴയെന്ന് കാലാവസ്ഥ വകുപ്പ്
Kerala Rain Alert: ജൂണ്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രവചനത്തില്‍ പറയുന്നു.

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അര്‍ട്ടുണ്ട്. വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ജൂണ്‍ 12 മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍, വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡീഷ വടക്കന്‍ തീരം, ഗംഗാതട പശ്ചിമ ബംഗാള്‍ എന്നിവയ്ക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
അതിനാല്‍ തന്നെ ജൂണ്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രവചനത്തില്‍ പറയുന്നു.




മാത്രമല്ല, മഴയ്ക്ക് പുറമെ ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
മഴ അലര്‍ട്ടുകള്‍ ഇപ്രകാരം
- ജൂണ്‍ 10- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
- ജൂണ്‍ 11- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
- ജൂണ്‍ 12- എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ കാസര്‍കോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
- ജൂണ്‍ 13- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.