AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Idukki Accident: സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം

Idukki Elappara accident update: നാലാം മൈല്‍ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ ചിന്നാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അടൂര്‍ സ്വദേശി അഭിഷേക് എസ്. നായര്‍ ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Idukki Accident: സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം
Idukki Elappara AccidentImage Credit source: Social Media
Jayadevan AM
Jayadevan AM | Published: 26 Sep 2026 | 06:30 AM

പീരുമേട്: ഇടുക്കി ഏലപ്പാറയില്‍ നാലാം മൈല്‍ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ ചിന്നാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അടൂര്‍ സ്വദേശി അഭിഷേക് എസ്. നായര്‍ (28) ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്‌സ എന്നിവര്‍ക്ക്‌ പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദയാത്രയ്ക്കായാണ് ഇവര്‍ ഇടുക്കിയിലെത്തിയത്. കുട്ടിക്കാനത്തെ റിസോര്‍ട്ടിലായിരുന്നു താമസം. കരിന്തരുവിയിലുള്ള മറ്റ് സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 10.15-ഓടെയാണ് അപകടമുണ്ടായത്.

നാലാം മൈലിന് സമീപത്ത് വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, തുടര്‍ന്ന് അടുത്തുള്ള പുഴയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതവേഗതയിലെത്തിയ കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. നാട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അഞ്ച് പേര്‍ കാറിലുണ്ടായിരുന്നുവെന്നാണ് സൂചന. അഭിഷേകിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

കടന്നല്‍ കുത്തേറ്റ് ദാരുണാന്ത്യം

ആലപ്പുഴ പൂച്ചാക്കലില്‍ പച്ചമരുന്ന് ശേഖരിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ 68-കാരന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 17-ാം വാര്‍ഡ് കോളവേലി ഉന്നതിയില്‍ പൊന്നനാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പുന്നച്ചുവട് ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടെ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന് വീടിന് സമീപമെത്തിയപ്പോള്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ പൂച്ചാക്കല്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.

Also Read: സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് വീണു; മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

അതേസമയം, ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. കോഴിക്കോട് ഒളവണ്ണ ഭൂഖണ്ഡപുരം സ്വദേശി അബ്ദുല്‍ ഗഫൂറിനാണ് (21) പരിക്കേറ്റത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പാലാഴി എംഎല്‍എ റോഡില്‍ വെച്ച് പുലര്‍ച്ചെ നാലോടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതിന് ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. അഞ്ച് മുള്ളുകള്‍ ഇയാളുടെ കാലില്‍ തറച്ചു. മൂന്ന് മുള്ളുകള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ എടുത്തുമാറ്റി. വിരലിന്റെ അടിഭാഗത്തും, മുകളിലും തുളച്ചുകയറിയ നിലയിലായിരുന്നു മറ്റ് മുള്ളുകള്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വെച്ച് ഈ മുള്ളുകള്‍ എടുത്തുകളഞ്ഞു. നിലവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് യുവാവ്. സുഹൃത്തിന് പരിക്കുകളില്ല.

English Summary

A young man died after the car he was travelling in lost control and plunged into a river in Idukki. The deceased has been identified as Abhishek S. Nair, a native of Adoor. Three others, including Abhishek’s wife, sustained injuries and have been admitted to the Peermade Taluk Hospital.

Follow Us