Kerala Rain alert: ഇന്ന് വൈകീട്ട് മഴ പെയ്യും ഉറപ്പ്… മധ്യ-തെക്കൻ ജില്ലക്കാർ ശ്രദ്ധിക്കുക

Rain and Thunderstorms Predicted in Central and Southern Districts Today: അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതോടെ മഴയുള്ള ഇടങ്ങളിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചേക്കാം. വൈകുന്നേരത്തോടെ താപനില 27–28 ഡിഗ്രിയിലേക്ക് താഴുമെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കുന്നത് മൂലം ചൂട് അനുഭവപ്പെട്ടേക്കാം. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം എറണാകുളം, വയനാട് ജില്ലകളിലെ ചില ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

Kerala Rain alert: ഇന്ന് വൈകീട്ട് മഴ പെയ്യും ഉറപ്പ്... മധ്യ-തെക്കൻ ജില്ലക്കാർ ശ്രദ്ധിക്കുക

Rain

Updated On: 

13 Apr 2026 | 04:07 PM

കൊച്ചി: കേരളത്തിന്റെ മധ്യ-തെക്കൻ ജില്ലകളിലും സമീപത്തെ തമിഴ്നാട് മേഖലകളിലും ഇന്ന് വൈകുന്നേരത്തോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. നിലവിൽ 29 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തുന്ന സംസ്ഥാനത്ത്, വൈകുന്നേരത്തോടെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.

ഇടുക്കി, പത്തനംതിട്ട എന്നീ ഹൈറേഞ്ച് മേഖലകളിൽ മേഘസാന്നിധ്യം ഇപ്പോൾ തന്നെ ശക്തമാണ്. വൈകുന്നേരത്തോടെ ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചെറിയ മഴയ്ക്കും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. വൈകിട്ട് 4 മണി മുതൽ 7 മണി വരെയുള്ള സമയങ്ങളിൽ ഇടിയോടുകൂടിയ ചെറുമഴയ്ക്ക് സാധ്യത കൂടുതലാണ്.

അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതോടെ മഴയുള്ള ഇടങ്ങളിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചേക്കാം. വൈകുന്നേരത്തോടെ താപനില 27–28 ഡിഗ്രിയിലേക്ക് താഴുമെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കുന്നത് മൂലം ചൂട് അനുഭവപ്പെട്ടേക്കാം. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം എറണാകുളം, വയനാട് ജില്ലകളിലെ ചില ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. വരും മണിക്കൂറുകളിൽ കടൽക്കാറ്റ് ശക്തമാകുന്നതോടെ ചൂടിന് അല്പം ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us
Related Stories
Rahul Mamoottathil: രാഹുലിന്റെ വീഡിയോകൾ വൈറലാക്കിയത് ഫേക്ക് അക്കൗണ്ടുകളോ? സോഷ്യൽമീഡിയ റീച്ചിൽ സംശയിച്ച് ഇടത് സൈബർ ഹാൻഡിലുകൾ
Rubber Mission: കേരളത്തിലെ റബ്ബർ നഴ്സറികൾക്ക് ഇത് അഭിമാന നിമിഷം. 8.3 കോടി തൈകളുമായി നമ്മുടെ കർഷകർ
Kerala Assembly Election 2026: കണക്കുകൂട്ടലുകള്‍ കഴിഞ്ഞു; പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് റാന്നിയില്‍
Kerala Lottery Result: അടിച്ചുമോനേ… ഒരു കോടി കിട്ടിയ ആ ഭാ​ഗ്യവാൻ ആര്? ഇന്നത്തെ ലോട്ടറി ഫലമെത്തി
18-കാരനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഗള്‍ഫില്‍ പോകാന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിനാണ് ആക്രമണം
തൃശ്ശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: ആഭരണങ്ങൾ കവർന്നതായി സംശയം
Diabetic Patient Tips: പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടത് പഞ്ചസാര മാത്രമാണോ?
പ്രമേഹ രോഗികള്‍ക്ക് പായസം കുടിക്കാമോ?
എങ്ങനെ ശരിയായ സണ്‍സ്‌ക്രീന്‍ തിരിച്ചറിയാം?
വിഷുവിന് ചക്ക എരിശ്ശേരി ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ...
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം