Kerala Weather Update : ഇനി മഴയോ? വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് , അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ
Kerala Weather Alert September 15 After Noon : സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസവും സാമാന്യം ശക്തമായ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസവും സാമാന്യം ശക്തമായ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും മറ്റന്നാൾ ( സെപ്റ്റംബർ 19 ) പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഉള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴ
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂർ സമയത്തിനിടയിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർന്ന വരുന്ന രണ്ട് ദിവസങ്ങളിൽ ഒരു ജില്ലയിലും യെല്ലോ അലർട്ട് ഇല്ല, ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. നേരിയ മഴയ്ക്കുള്ള സാഹചര്യമാണ് ഗ്രീൻ അലർട്ടിൽ പ്രതീക്ഷിക്കുന്നത്.
Also Read : തിരുവനന്തപുരം മെട്രോ കൊച്ചിയെപ്പോലെ ആയിരിക്കുമോ? പ്ലാനുകൾ ഇങ്ങനെ!
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രത്യേക ജാഗ്രത നിർദേശം – സെപ്റ്റംബർ 15 ന് സോമാലിയ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയാണ് പ്രവചച്ചിരിക്കുന്നത്. ഗുജറാത്ത് തീരം, വടക്ക് കിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സാഹചര്യക്കിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത കാണുന്നു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ശ്രദ്ദിക്കേണ്ടതാണ്.
സെപ്റ്റംബർ 16 മുതൽ 18 വരെ വടക്കൻ സോമാലിയ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മുകളിൽ പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
English Summary
The weather forecast indicates a likelihood of fairly strong rainfall across the state over the next two days. The India Meteorological Department has announced that, starting this afternoon, isolated areas in Pathanamthitta and Idukki districts may experience moderate rain accompanied by thunderstorms and strong winds reaching speeds of up to 40 km/h.