Kerala Weather Update: ചുട്ടുപഴുത്ത് കേരളം! കൈനീട്ടമായി ഇന്ന് മഴയെത്തുമോ; കാലാവസ്ഥ പ്രവചനം

Kerala Weather Update Today: തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെ ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ് അനുസരിച്ച്, ഇന്നും നാളെയും എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്.

Kerala Weather Update: ചുട്ടുപഴുത്ത് കേരളം! കൈനീട്ടമായി ഇന്ന് മഴയെത്തുമോ; കാലാവസ്ഥ പ്രവചനം

പ്രതീകാത്മക ചിത്രം

Updated On: 

15 Apr 2026 | 02:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത് ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. കേരളത്തിൽ 18ാം തീയതി വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെ ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ് അനുസരിച്ച്, ഇന്നും നാളെയും എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്.

ALSO READ: എല്ലാ ജില്ലക്കാർക്കും മഴ പ്രതീക്ഷിക്കാം…. പക്ഷെ ചൂട് കുറയുമോ?

ശക്തമായ മഴ മുന്നറിയിപ്പില്ലാത്തതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

വ്യാജ വാർത്തകൾക്കെതിരെ നടപടി

സംസ്ഥാനത്ത് ഉയർന്ന ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, സെക്ഷൻ 54 അനുസരിച്ച് ശിക്ഷാർഹമാണ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

 

Follow Us
Related Stories
Thiruvananthapuram heavy rain : തിരുവനന്തപുരം വെള്ളത്തിൽ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
Kerala June Ration Distribution : മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും, ജൂൺ മാസത്തെ പുതുക്കിയ വിഹിതം പ്രഖ്യാപിച്ചു
NIA Raids at North Kerala: വടക്കൻ കേരളത്തിൽ എൻ.ഐ.എയുടെ വ്യാപക റെയ്ഡ്; കാസർകോട് നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി
Kerala Monsoon Update: കാലവർഷം കനക്കുന്നു: മധ്യകേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശമെത്തി
MEDISEP: സർക്കാർ ജീവനക്കാരുടെ മെഡിസെപ് നിർത്തലാക്കുമോ? ഇനി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറൻസ്!
Kerala Lottery Result: അറിയാലോ കാരുണ്യയാണ്; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്‌; ഒന്നാം സമ്മാനം ഒരു കോടി
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു