AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: വെയിലിനൊപ്പം മഴയും… ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത?; കാലാവസ്ഥ ഇങ്ങനെ

Today Kerala Weather Update : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. പകൽ സമയത്ത് നിലവിൽ അനുഭവപ്പെടുന്ന ചൂട് ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പുകളിൽ നിന്ന് ലഭിക്കുന്ന സൂചന. പകൽ സമയങ്ങളിൽ താപനില സാധാരണയേക്കാൾ 2°C മുതൽ 4°C വരെ ഉയരാൻ സാധ്യതയുണ്ട്.

Kerala Weather Update: വെയിലിനൊപ്പം മഴയും… ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത?; കാലാവസ്ഥ ഇങ്ങനെ
Weather UpdateImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 16 Feb 2026 | 06:02 AM

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കടുക്കുന്നതിനിടെ ആശ്വാസമായി ചില ജില്ലകളിൽ വേനൽമഴ എത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന താപനിലയാണ് മിക്ക ജില്ലകളിലും രേഖപ്പെടുത്തുന്നത്. പകലിലെ കടുത്ത വെയിലിന് പിന്നാലെ മലയോര മേഖലകളിൽ മഴയെത്തുന്നത് ചൂടിന് നേരിയ ആശ്വാസമേകും. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

എന്നാൽ സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. പകൽ സമയത്ത് നിലവിൽ അനുഭവപ്പെടുന്ന ചൂട് ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പുകളിൽ നിന്ന് ലഭിക്കുന്ന സൂചന. പകൽ സമയങ്ങളിൽ താപനില സാധാരണയേക്കാൾ 2°C മുതൽ 4°C വരെ ഉയരാൻ സാധ്യതയുണ്ട്.

ALSO READ: കൊടും ചൂടിന് ആശ്വാസമായി ശിവരാത്രിയിൽ മഴയെത്തുമോ?; കാലാവസ്ഥ ഇങ്ങനെ

മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വെയിൽ നേരിട്ട് ശരീരത്തിൽ ഏൽക്കുമ്പോൾ ഉണ്ടാകുന്ന സൂര്യാഘാതം ഒഴിവാക്കാൻ രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. അത്യാവശ്യമല്ലെങ്കിൽ ഉച്ചസമയത്തെ പുറംജോലികളും യാത്രകൾ കഴിവതും ഒഴിവാക്കുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.