Kerala Weather Update: കുടയെടുത്തോ, മഴ എത്തുന്നത് ഏഴ് ജില്ലകളിൽ, ചൂടും പ്രശ്നമാണേ…. ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ജില്ലകളിൽ യുവി സൂചിക 6 മുതൽ 7 വരെ രേഖപ്പെടുത്തി. ഉച്ചയ്ക്കിടെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കണമെന്നും കുടയും തൊപ്പിയും ഉപയോ​ഗിക്കണമെന്നും ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്

Kerala Weather Update: കുടയെടുത്തോ, മഴ എത്തുന്നത് ഏഴ് ജില്ലകളിൽ, ചൂടും പ്രശ്നമാണേ.... ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

04 Mar 2026 | 06:48 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നൽകിയിട്ടുള്ളത്. കൊടുംചൂടിൽ വലഞ്ഞ മലയാളികൾക്ക് ഈ നേരിയ മഴ ആശ്വാസമാണ്. മഴ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പകൽ സമയങ്ങളിൽ ചൂട് കഠിനമായി തുടരാൻ സാധ്യതയുണ്ട്.

ജില്ലകളിൽ അൾട്രാവയലറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നിരവധി ജില്ലകളിൽ യുവി സൂചിക 6 മുതൽ 7 വരെ രേഖപ്പെടുത്തി. മൂന്നാറിൽ കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ടായിരുന്നു. ഈ സാഹചര്യത്തിൽ ഉച്ചയ്ക്കിടെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കണമെന്നും കുടയും തൊപ്പിയും ഉപയോ​ഗിക്കണമെന്നും ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളും മുതിർന്നവരും കൂടുതൽ ജാ​ഗ്രത പാലിക്കേണ്ടതാണ്.

മഴ മുന്നറിയിപ്പ്

 

മാർച്ച് 4 – ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ

മാർച്ച് 5- ​ഗ്രീൻ അലർട്ട് – ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്

മാർച്ച് 6- ​ഗ്രീൻ അലർട്ട് – പാലക്കാട്, മലപ്പുറം, വയനാട്

മാർച്ച് 7 – ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

 

അൾട്രാവയലറ്റ് സൂചിക

 

മഞ്ഞ അലർട്ട് – കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി

ALSO READ: സംഭാവന തന്നവർക്ക് വാട്സാപ്പ് സന്ദേശം അയക്കണം, സർക്കാർ ഹൈക്കോടതിയിൽ

 

ജാഗ്രത നിർദേശങ്ങൾ

 

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Follow Us
ചക്കയുണ്ടോ? എന്നാല്‍ നല്ലൊരു ചക്ക ബിരിയാണി ഉണ്ടാക്കാം
മീനും തൈരും ഒന്നിച്ചു കഴിക്കാമോ?
മാങ്ങാണ്ടി അച്ചാർ ഉണ്ടാക്കാം; കിടു ടേസ്റ്റ് ആണ്
42 ലും തിളങ്ങുന്ന സൗന്ദര്യരഹസ്യം വെളിപ്പെടുത്തി തൃഷ
വാൻ ഡിവൈഡറിൽ ഇടിച്ച് കയറി, യാത്രക്കാർ തെറിച്ച് പോയി
നിയന്ത്രണം വിട്ട കാർ നേരെ ജെസിബിയിലേക്ക്, ചെങ്ങന്നൂരിൽ ഉണ്ടായ അപകടം
നാൻ വീഴുവേൻ നിനത്തായോ! കംബാക്ക് വീഡിയോ പങ്കുവെച്ച് മന്ത്രി വീണ ജോർജ്
തലസ്ഥാനനഗരിയെ യാഗശാലയാക്കി ആറ്റുകാൽ പൊങ്കാല, ഡ്രോൺ ദൃശ്യങ്ങൾ