Kerala Weather Update: ചൂടിന് ആശ്വാസമായി മഴയെത്തും? സംസ്ഥാനത്ത് കടലാക്രമണത്തിനും സാധ്യത
Kerala Weather Update Today: വടക്കുപടിഞ്ഞാറൻ–മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമർദ്ദം തുടരുകയാണ്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് വടക്കൻ തീര ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനാണ് സാധ്യത.

Kerala Weather Update
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് (Kerala Weather Update Today). ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് നിലവിൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം, ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കേരളത്തിൽ ഇപ്പോഴുള്ള കാലാവസ്ഥ വരും ദിവസങ്ങളിലും സമാനമായ രീതിയിൽ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.
ALSO READ: കൊടുംചൂടിന് വിട? 4 ജില്ലകളിൽ ശക്തമായ മഴ, ഇന്നത്ത കാലാവസ്ഥ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം
വടക്കുപടിഞ്ഞാറൻ–മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമർദ്ദം തുടരുകയാണ്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് വടക്കൻ തീര ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനാണ് സാധ്യത. മധ്യകിഴക്കൻ അറബിക്കടലിൽ, കൊങ്കൺ തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് മുതൽ 15 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സോമാലിയ തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ തമിഴ്‌നാട്, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കൂടാതെ കന്യാകുമാരി തീരത്തും നാളെ വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
English Summary:
Kerala Weather Update today September 11 Friday. IMD rain forecast and yellow alert issued in next days. Check Here is the latest climate change and rain status.