Kerala Weather Update: ശബരിമലയിൽ ഇന്ന് മഴയോ? ഈ ജില്ലക്കാർ കുട കരുതണേ… കാലാവസ്ഥ പ്രവചനം

Kerala Rain Alert Today: ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒമ്പത് ജില്ലകളിൽ ഇന്ന് ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. അതേസമയം, ഇടവേളയ്ക്ക് ശേഷം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴ സാധ്യത മുൻനിർത്തി യെല്ലോ അലർട്ട് നൽകിയത്.

Kerala Weather Update: ശബരിമലയിൽ ഇന്ന് മഴയോ? ഈ ജില്ലക്കാർ കുട കരുതണേ... കാലാവസ്ഥ പ്രവചനം

പ്രതീകാത്മക ചിത്രം

Updated On: 

21 Nov 2026 | 06:53 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിൽ ഇന്ന് ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. അതേസമയം, ഇടവേളയ്ക്ക് ശേഷം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴ സാധ്യത മുൻനിർത്തി യെല്ലോ അലർട്ട് നൽകിയത്.

മഴ മുന്നറിയിപ്പ്

ഗ്രീൻ അലർട്ട്

  • നവംബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
  • നവംബർ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
  • നവംബർ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
  • നവംബർ 24: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

യെല്ലോ അലർട്ട്

  • നവംബർ 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

ALSO READ: മഴയുടെ മടങ്ങിവരവ്; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്‌

 ‘അക്‌വാൻ’ കരയിൽ

‘അക്‌വാൻ’ ചുഴലിക്കാറ്റ് നവംബർ 20ന് രാവിലെ 7:30 നും, 8:30 നും ഇടയിൽ വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡീഷ തീരത്ത് ഗോപാൽപൂരിന് സമീപം മണിക്കൂറിൽ 70–80 കിലോമീറ്റർ വേഗതയിൽ (പരമാവധി മണിക്കൂറിൽ 90 കിലോമീറ്റർ വരെ) വേഗതയിൽ കരയിൽ പ്രവേശിച്ചു. തുടർന്ന് തെക്കൻ തീരദേശ ഒഡീഷയിലും സമീപ വടക്കൻ തീരദേശ ആന്ധ്രാപ്രദേശിലുമായി ഗോപാൽപൂരിന് സമീപം സ്ഥിതിചെയ്തു.

ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്കൻ ദിശയിൽ ഒഡീഷയിലൂടെ നീങ്ങുകയും അടുത്ത 3 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂനമർദ്ദമായി  ദുർബലപ്പെടുകയും തുടർന്നുള്ള 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറുകയും ചെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും നവംബർ 24 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശബരിമല മഴ മുന്നറിയിപ്പ്

തീയതി സ്ഥലം കാലാവസ്ഥ പ്രവചനം മുന്നറിയിപ്പ്
നവംബർ 21 സന്നിധാനം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഇല്ല
നവംബർ 21 പമ്പ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഇല്ല
നവംബർ 21 നിലക്കൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഇല്ല
നവംബർ 22 സന്നിധാനം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഇല്ല
നവംബർ 22 പമ്പ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഇല്ല
നവംബർ 22 നിലക്കൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഇല്ല

English Summary:

The India Meteorological Department has forecast light rainfall in several districts of Kerala today, issuing a Green Alert for nine districts. Yellow Alert has also been announced, with Thiruvananthapuram, Kollam and Pathanamthitta placed on alert for November 24 due to the possibility of heavy rainfall.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രായത്തിന്റെ ഇളവ് ഇല്ല; അഭിറാം കൊലക്കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യാപേക്ഷ തള്ളി
Kerala Pulse Polio Drive: പോളിയോ തുള്ളിമരുന്ന് വിതരണം നാളെ; 10 ജില്ലകളിൽ 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് നൽകും
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ രണ്ട് പീഡനക്കേസുകളിൽ കുറ്റപത്രം തയാറാക്കി പോലീസ്; ഡിസംബറിൽ കോടതിയിലെത്തും
മാപ്പ് ചോദിച്ച് പത്മജ, വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നു, കോൺഗ്രസ്സുകാരിയായി മാറണമെന്നും പ്രതികരണം
മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് കേട്ട് പ്രകോപിതനായി; നിലയ്ക്കലിൽ ​ഡ്രൈവറെ മർദിച്ച ASI-യെ സസ്‌പെൻഡ് ചെയ്യും
Kollam Girl Assault: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി